ധനുഷിന്റെ പുതിയ സിനിമയിലെ പ്രതിഫലത്തെ കുറിച്ചാണ് ചര്‍ച്ച.

തമിഴകത്ത് വേറിട്ട കഥാപാത്രങ്ങള്‍ ചെയ്‍ത് ശ്രദ്ധേയനായ നടനാണ് ധനുഷ്. വിജയ ചിത്രങ്ങളുടെ മാത്രം പിന്നാലെ പോകാതെ പ്രകടനത്തിലും മികവ് കാട്ടാൻ ശ്രമിക്കുന്ന നടൻ. ഒട്ടേറെ ഹിറ്റുകള്‍ ധനുഷിന്റേതായിട്ടുണ്ട് താനും. പുതിയ സിനിമയ്‍ക്ക് ധനുഷിന് ലഭിക്കുന്ന ചിത്രത്തിന്റെ പ്രതിഫലത്തെ കുറിച്ചാണ് ഇപോഴത്തെ ചര്‍ച്ച.

ശേഖര്‍ കമ്മുലയുടെ സിനിമയിലാണ് ധനുഷ് നായകനാകുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം എത്തുന്നത്. ധനുഷിന്റെ മികച്ച കഥാപാത്രമായിരിക്കും ചിത്രത്തിലേത്. സിനിമയ്‍ക്ക് 50 കോടി രൂപയാണ് ധനുഷിന് പ്രതിഫലമായി ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ചിത്രം നിര്‍മ്മിക്കുന്നത് ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍എല്‍പി ആണ്.

സിനിമയുടെ പ്രമേയം സംബന്ധിച്ചുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.