ധനുഷ് രചനയും സംവിധാനവും നിർവഹിച്ച് നായകനായി എത്തിയ ചിത്രമാണ് 'ഇഡ്‍ലി കടൈ'. നിത്യ മേനോൻ നായികയായ സിനിമയ്ക്ക് തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 100 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം ആഗോളതലത്തിൽ 71 കോടിയിലധികം കളക്ഷൻ നേടി.

ധനുഷ് രചനയും സംവിധാനവും നിര്‍വഹിച്ച്, നായകനായെത്തിയ ചിത്രമാണ് 'ഇഡ്‍ലി കടൈ'. നിത്യ മേനൻ ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. തിരുച്ചിദ്രമ്പലം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്- നിത്യ മേനൻ കോമ്പോ ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്. ശാലിനി പാണ്ഡേ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നത്. ഒക്ടോബർ 29 മുതലാണ് ചിത്രം ലഭ്യമാവുക. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ഋഷഭ് ഷെട്ടി ചിത്രം 'കാന്താര ചാപ്റ്റർ 1'-നൊപ്പം തിയേറ്ററുകളിൽ എത്തിയെങ്കിലും വലിയ രീതിയിലുള്ള പ്രശംസകൾ ഇഡ്ലി കടൈക്ക് ലഭിച്ചിരുന്നില്ല. കോയിമോയി റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 100 കോടിയായിരുന്നു ചിത്രത്തിന്റെ ബഡ്ജറ്റ്.

വണ്ടര്‍ബാര്‍ ഫിലിംസ്, ഡ‍ോണ്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആകാശ് ഭാസ്കരനും ധനുഷും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒക്ടോബര്‍ ഒന്നിന് റിലീസ് ചെയ്‍ത ധനുഷ് ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം ഓപ്പണിംഗില്‍ 10 കോടി രൂപയിലധികമാണ് നെറ്റ് കളക്ഷൻ നേടിയത്. ഇതുവരെയായി ആഗോളതലതത്തില്‍ ചിത്രം 71.27 കോടിയാണ് നേടിയിരിക്കുന്നത് എന്നാണ് സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്.

ജി വി പ്രകാശ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം കിരണ്‍ കൗശിക് ആണ്. എഡിറ്റിംഗ് പ്രസന്ന ജി കെ, പ്രൊഡക്ഷന്‍ ഡിസൈന്‍ ജാക്കി, ആക്ഷന്‍ പി സി സ്റ്റണ്ട്സ്, കൊറിയോഗ്രഫി ബാബ ഭാസ്‍കര്‍, വസ്ത്രാലങ്കാരം കാവ്യ ശ്രീറാം, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ പ്രവീണ്‍ ഡി, മേക്കപ്പ് ബി രാജ, സ്റ്റില്‍സ് തേനി മുരുകന്‍, പബ്ലിസിറ്റി ഡിസൈന്‍ കപിലന്‍, പിആര്‍ഒ റിയാസ് കെ അഹമ്മദ്.

Scroll to load tweet…

സംവിധായകനായി നാലാം ചിത്രം

സംവിധാനം ധനുഷ് നിര്‍വഹിച്ച ചിത്രങ്ങള്‍ തിയറ്ററുകളില്‍ ശ്രദ്ധയാകര്‍ഷിച്ചവയാണ്. പ പാണ്ടി, രായന്‍ എന്നിവയാണ് ധനുഷിന്‍റെ സംവിധാനത്തില്‍ ഇതിനകം പുറത്തെത്തിയ ചിത്രങ്ങള്‍, നിലാവുക്ക് എന്മേല്‍ എന്നടി കോപം എന്ന ചിത്രവും അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ റിലീസ് ചെയ്‍തിരുന്നു. ഈ വര്‍ഷം ആയിരുന്നു റിലീസ്. ഈ ചിത്രവും ഏറെ ശ്രദ്ധനേടിയിരുന്നു.

ധനുഷ് നായകനായി ഒടുവില്‍ വന്ന ചിത്രം കുബേരയാണ്. ശേഖര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ആഗോള ബോക്സ് ഓഫീസില്‍ 132 കോടി കളക്ഷൻ കുബേര നേടിയിരുന്നു. ബജറ്റ് ഏതാണ് 120 കോടിയായിരുന്നു.