ട്രെയ്‍ലറിന് യുട്യൂബില്‍ വന്‍ പ്രതികരണം

വന്‍ ബോക്സ് ഓഫീസ് പ്രതീക്ഷയോടെ ഒരു ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ് ഒക്ടോബര്‍ 11 ന്. കന്നഡ സിനിമാ മേഖലയില്‍ നിന്നാണ് അത്. ധ്രുവ് സര്‍ജയെ നായകനാക്കി നടന്‍ അര്‍ജുന്‍ സര്‍ജ കഥയെഴുതി സംവിധാനം ചെയ്യുന്ന മാര്‍ട്ടിന്‍ എന്ന ചിത്രമാണ് അത്. ഈ മാസം അഞ്ചിന് മുംബൈയില്‍ വച്ചായിരുന്നു ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ലോഞ്ച്. യുട്യൂബില്‍ ചിത്രത്തിന്‍റെ ട്രെയ്‍ലറിന് ഇതുവരെ 3.8 കോടി കാഴ്ചകളാണ് ലഭിച്ചിരിക്കുന്നത്. 

ഇന്ത്യൻ സിനിമകൾക്ക് ആഗോള തലത്തില്‍ ലഭിച്ചേക്കാവുന്ന പുതിയ സാധ്യതകളെക്കുറിച്ച് സംസാരിച്ച മനോഹരമായ പ്രസന്റേഷനുകൾ ട്രെയ്‍ലര്‍ ലോഞ്ചിനോടനുബന്ധിച്ച് ഉണ്ടായിരുന്നു. 13 ഭാഷകളിലാണ് ഒക്ടോബര്‍ 11 ന് മാര്‍ട്ടിന്‍ എത്തുക. ഇന്ത്യൻ സിനിമയിൽ അടുത്ത ഗെയിം ചേഞ്ചറായി മാറുമെന്ന് അണിയറക്കാര്‍ പ്രതീക്ഷിക്കുന്ന ചിത്രമാണിത്. പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 100 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. ഒൻപതോളം ഫൈറ്റ് സീക്വൻസുകൾ ചിത്രത്തിലുണ്ടെന്നാണ് വിവരം.

വാസവി എൻറർപ്രൈസിന്‍റെ ബാനറിൽ ഉദയ് കെ മെഹ്തയാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീതം രവി ബസ്രൂർ, മണി ശർമ, ഛായാഗ്രഹണം സത്യ ഹെഗ്ഡെ, എഡിറ്റർ കെ എം പ്രകാശ്. ധ്രുവ സർജയെ കൂടാതെ വൈഭവി ഷാന്ധില്യ, അന്വേഷി ജെയിൻ, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാർ, നികിറ്റിൻ ധീർ, നവാബ് ഷാ, രോഹിത് പതക് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ALSO READ : സുധീര്‍ കരമനയ്‍ക്കൊപ്പം പുതുമുഖങ്ങള്‍; 'മകുടി' തിയറ്ററുകളിലേക്ക്

#Martin - New Movie Trailer 1 [4K Video] | Dhruva Sarja | AP Arjun | Uday K Mehta