ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'മിനി & കൂപ്പർ' എന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനാവുന്നു. പൂർണ്ണമായും ഇംഗ്ലണ്ടിൽ ചിത്രീകരിക്കുന്ന സിനിമയിൽ, മിസ്റ്റർ ബീൻ സീരീസിലെ മിനി കൂപ്പർ കാറും പ്രധാന കഥാപാത്രമാണ്.

മെയ്ഡ് ഇൻ ക്യാരവാൻ എന്ന ചിത്രത്തിന് ശേഷം ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'മിനി & കൂപ്പർ' എന്ന പുതിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശാന്തമീ രാത്രിയിൽ എന്ന ചിത്രത്തിന് ശേഷം എഡബ്ല്യൂഎ മൂവിസിന്റെ ബാനറിൽ റോൾഡ് തോമസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇംഗ്ലണ്ടിൽ പൂർണമായും ചിത്രീകരിക്കുന്ന ഈ സിനിമ ധ്യാൻ ശ്രീനിവാസനെ ഇതുവരെ കാണാത്ത സ്റ്റൈലിലും ഗെറ്റപ്പിലും പ്രേക്ഷകർക്ക് കാണാം. മിസ്റ്റർ ബീൻ കോമഡി സീരീസിലൂടെ ആഗോള ശ്രദ്ധ നേടിയ മിനി കൂപ്പർ കാറും ഒപ്പം ധ്യാൻ ശ്രീനിവാസന്റെ കിടിലൻ മൈക്കോവറും സോഷ്യൽ മീഡിയയിൽ പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. അലിസ്റ്റൈർ ജോർജ്‌ ജോൺ, ശാന്ത നീറ്റോ എന്നിവർ സഹ നിർമ്മാതാക്കൾ ആകുന്ന ചിത്രത്തിന്റെ ചിത്രീകരണം ഓഗസ്റ്റ് അവസാനം ലണ്ടനിൽ തുടങ്ങും.

ഷിജു എം ഭാസ്കർ ആണ് ചായഗ്രഹകൻ. മ്യൂസിക് ഡയറക്ടർ അതുൽ കെ വിനോദ്, ഷെഫീഖ് റഹ്മാൻ, പ്രൊജക്റ്റ്‌ ഡിസൈനർ - അനുകുട്ടൻ ഏറ്റുമാനൂർ. പിആർഒ - എ എസ് ദിനേശ്. ഐശ്വര്യ രാജ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

സീക്രട്ട് ഓഫ് കലിംഗ എന്ന ചിത്രമാണ് ധ്യാന്‍ ശ്രീനിവാസന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മിസ്റ്ററി ഹൊറർ കോമഡി സ്വഭാവത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സനീഷ് ഉണ്ണികൃഷ്ണനാണ്. പുരാതന കലിംഗ രാജ്യത്തിന്റെ അവശിഷ്ടങ്ങളുള്ള ഒരു കോളേജ് കാമ്പസിനെയും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming