നയൻതാര വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കുകയാണ്. ലൌ ആക്ഷൻ ഡ്രാമ എന്ന സിനിമയിലൂടെയാണ് നയൻതാര മലയാളത്തിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഒക്കെ വൈറലായിരുന്നു. ധ്യാൻ ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിൻ പോളിയാണ് നായകൻ. ചിത്രത്തിലെ നയൻതാരയുടെ അഭിനയത്തെ കുറിച്ച് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ വനിതയ്‍ക്ക് നല്‍കിയ അഭിമുഖത്തില്‍.

നയൻതാരയുടെ താരപദവി ഹാൻഡില്‍ ചെയ്‍താല്‍ മറ്റു പ്രശ്‍നങ്ങളൊന്നും ഉണ്ടാകില്ല എന്നാണ് ഞാൻ തിരിച്ചറിഞ്ഞത്. നിവിനും നയൻതാരയും ഒരുമിച്ചഭിനയിക്കുമ്പോള്‍ കെമിസ്‍ട്രിയെക്കാളും കൂടുതല്‍ ഫിസിക്സാണ് വര്‍ക്ക് ചെയ്‍തത്. എല്ലാ ആക്ഷനും കൃത്യമായ റിയാക്ഷൻ. അതുകൊണ്ടുതന്നെ സിനിമയിലെ അവരുടെ പ്രണയത്തിലെ കെമിസ്ട്രിയില്ലായ്‍മ കൃത്യമായി കിട്ടി- ധ്യാൻ ശ്രീനിവാസൻ പറയുന്നു.