Asianet News MalayalamAsianet News Malayalam

മുകേഷ് പറയുന്നത് പച്ചക്കള്ളം, അവസരങ്ങൾ ചോദിച്ച് സമീപിച്ചിട്ടില്ല; നിയമ നടപടിയുമായി മുന്നോട്ടെന്ന് മിനു

ബ്ലാക്ക് മെയില്‍ ചെയ്തെങ്കില്‍ അന്ന് തന്നെ പൊലീസില്‍ പരാതിപ്പെടാമായിരുന്നില്ലെയെന്നും മിനു മുനീര്‍ പറഞ്ഞു
 did not blackmailed mukesh actress minu muneer rejected mukesh's explnation on sexual assault accusation
Author
First Published Aug 27, 2024, 5:33 PM IST | Last Updated Aug 27, 2024, 6:41 PM IST

കൊച്ചി: ലൈംഗിക പീഡനാരോപണം നിഷേധിച്ചുകൊണ്ടുള്ള മുകേഷ് എംഎല്‍എയുടെ വിശദീകരണം തള്ളി ആരോപണം ഉന്നയിച്ച നടി മിനു മുനീര്‍. ആരോപണത്തിന് പിന്നില്‍ ബ്ലാക്ക് മെയിലിങാണെന്ന മുകേഷിന്‍റെ ആരോപണം നിഷേധിച്ച മിനു മുനീര്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി. മുകേഷ് പറയുന്നത് പച്ചക്കള്ളമാണ്. സിനിമയില്‍ അവസരങ്ങള്‍ നല്‍കണമെന്ന് പറഞ്ഞ് മുകേഷിനെ സമീപിച്ചിട്ടില്ല. അവസരം നല്‍കാൻ മുകേഷ് സംവിധായകൻ ഒന്നും അല്ലലോയെന്നും മിനു മുനീര്‍ ചോദിച്ചു.

തന്നെ മുകേഷിന് അറിയാമെന്ന് പറഞ്ഞത് നന്നായി. മുകേഷിനെ പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്തിട്ടില്ല. ബ്ലാക്ക് മെയില്‍ ചെയ്തെങ്കില്‍ അന്ന് തന്നെ പൊലീസില്‍ പരാതിപ്പെടാമായിരുന്നില്ലെയെന്നും മിനു മുനീര്‍ പറഞ്ഞു. എന്താണ് പരാതി നല്‍കാൻ മുകേഷ് വൈകിയത്?. മുകേഷ് പറയുന്നതെല്ലാം കള്ളമാണെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും മിനു മുനീര്‍ പറഞ്ഞു.

മിനു മുനീറിന്‍റെ ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്നും ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നുവെന്നും നടൻ മുകേഷ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയത്. മിനു മുനീര്‍ മുകേഷിനെതിരെ നടത്തിയ ഗുരുതര വെളിപ്പെടുത്തൽ പുറത്തുവന്നശേഷം മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കിയതിനിടെയാണ് വിശദീകരണം. മിനു മുനീര്‍ ബ്ലാക്ക് മെയില്‍ ചെയ്തു. ഒരു ലക്ഷണമെങ്കിലും തരണമെന്ന് എന്നോട് ആവശ്യപ്പെട്ടു. തുക ആവശ്യപ്പെട്ട് വാട്സ്ാപ്പില്‍ സന്ദേശം അയച്ചുവെന്നും മുകേഷ് ആരോപിച്ചു.

2009ൽ മിനു കുര്യൻ എന്ന പേരുള്ള സ്ത്രീ തന്‍റെ വീട്ടിൽ വന്നിരുന്നു. അവസരങ്ങൾക്കായി സഹായിക്കണം എന്ന് ആവശ്യപ്പെട്ടു. ശ്രമിക്കാം എന്ന് താൻ മറുപടി നൽകുകയായിരുന്നു. പിന്നീട് തന്‍റെ നല്ല പെരുമാറ്റത്തെ അഭിനന്ദിച്ച് മിനു സന്ദേശം അയക്കുകയായിരുന്നു. ഒരു അനിഷ്ടവും അവര്‍ പ്രകടിപ്പിച്ചില്ല. 2022ലാണ് പിന്നിട് തന്നെ അവര്‍ പരിചയപ്പെടുന്നത്. മിനു മുനീര്‍ എന്ന പേരിലാണ് അന്ന് പരിചയപ്പെടുത്തിയത്. ഇതിനുശേഷമാണ് സാമ്പത്തിക സഹായം തേടിയത്. പണം ചോദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മിനുവിന്‍റെ ഭർത്താവ് എന്നവകാശപ്പെട്ടയാളാണ് ഫോണിൽ വിളിച്ച് വൻ തുക ആവശ്യപ്പെട്ടത്. ബ്ലാക്ക് ചെയ്തെന്നതിന് തെളിവ് ഉണ്ടെന്നും മുകേഷ് പറഞ്ഞു. മിനു മുനീറിനെതിരെ നിയമനടപടി സ്വീകരിക്കും. ബ്ലാക്ക് മെയിലിംഗിന് കീഴടങ്ങില്ല. ആരോപണത്തിൽ തനിക്കെതിരായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. സുതാര്യമായ അന്വേഷണം വേണം. ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരണം. തന്നെ രാഷ്ട്രീയമായി വേട്ടയാടുന്നവരോട് പരാതിയില്ല. 2018ൽ നടന്ന അതേ രാഷ്ട്രീയ നാടകം ആവർത്തിക്കുകയാണെന്നും മുകേഷ് എംഎല്‍എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മുകേഷിന്‍റെ വാര്‍ത്താക്കുറിപ്പിന് പിന്നാലെയാണ് ഇക്കാര്യങ്ങള്‍ തള്ളിക്കൊണ്ട് മിനു മുനീര്‍ രംഗത്തെത്തിയത്.

കോട്ടയത്ത് സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മിനു മുനീർ ബ്ലാക്ക് മെയിൽ ചെയ്തു, വൻ തുക ചോദിച്ച് ഭീഷണിപ്പെടുത്തി; നിയമനടപടി സ്വീകരിക്കുമെന്ന് മുകേഷ്

 

Latest Videos
Follow Us:
Download App:
  • android
  • ios