ഇന്ന് വൈകിട്ട് കോട്ടയം മണിപ്പുഴയിൽ എംസി റോഡിലാണ് വാഹനാപകടം ഉണ്ടായത്.

കോട്ടയ: കോട്ടയം: കോട്ടയം മണിപ്പുഴയിൽ എംസി റോഡിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കോട്ടയം മൂലവട്ടം സ്വദേശികളായ മനോജും ഭാര്യ പ്രസന്നയുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍, പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. സമീപമുള്ള പെട്രോൾ പമ്പിൽ നിന്നും പെട്രോൾ നിറച്ച ശേഷം എംസി റോഡിലേക്ക് പ്രവേശിച്ച ഇവരുടെ സ്കൂട്ടറിലേക്ക് അകലെ നിന്നും വന്ന പിക്ക് അപ്പ് വാഹനം കൂട്ടിയിടിക്കുകയായിരുന്നു.

അപകടം നടന്ന ഉടനെ തന്നെ ദമ്പതികൾ മരിച്ചിരുന്നു. മനോജിന്‍റെ മൃത്ദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും ഭാര്യ പ്രസന്നയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

മിനു മുനീർ ബ്ലാക്ക് മെയിൽ ചെയ്തു, വൻ തുക ചോദിച്ച് ഭീഷണിപ്പെടുത്തി; നിയമനടപടി സ്വീകരിക്കുമെന്ന് മുകേഷ്

Asianet News LIVE | Cinema Scandal | AMMA | Malayalam Film | Malayalam News | ഏഷ്യാനെറ്റ് ന്യൂസ്