ദിലീപും തമിഴകത്തിന്‍റെ ആക്ഷൻ ഹീറോ അർജ്ജുനും ഒന്നിക്കുന്ന ത്രില്ലര്‍ ചിത്രമാണ്  'ജാക്ക് ഡാനിയല്‍'. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 

സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന് ശേഷം ദിലീപും സംവിധായകന്‍ എസ്എല്‍ പുരം ജയസൂര്യയും ഒന്നിക്കുന്ന ചിത്രത്തില്‍ അഞ്ജു കുര്യനാണ് നായിക. വമ്പന്‍ ക്യാന്‍വാസിലൊരുക്കുന്ന ചിത്രത്തില്‍ ദേവന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ജനാര്‍ദ്ദനന്‍, ഇന്നസെന്റ്, അശോകന്‍, എന്നിവരാണ് പ്രധാന താരങ്ങൾ.

പീറ്റര്‍ ഹെയ്നാണ് ചിത്രത്തിന്‍റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടി ചിത്രം വന്ദേമാതരത്തിലാണ് അർജ്ജുൻ അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.