കൊമേഷ്യല്‍ സ്റ്റേജുകളില്‍ ബാക്ക്‌സ്റ്റേജ് ആര്‍ട്ടിസ്റ്റായി ജീവിതം തുടങ്ങിയ ഓർമ്മകൾ പങ്കുവച്ച് ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധേയനായ നടന്‍ ദിലീപ് ജോഷി. അവസരങ്ങള്‍ ലഭിക്കാതിരുന്ന സമയമുണ്ടായിരുന്നെന്നും അന്ന് 50 രൂപയ്ക്കാണ് ഒരു വേഷം ചെയ്തിരുന്നതെന്നും ദിലീപ് പറയുന്നു.

“കൊമേഷ്യല്‍ സ്റ്റേജുകളില്‍ ബാക്ക്‌സ്റ്റേജ് ആര്‍ട്ടിസ്റ്റായിട്ടാണ് എന്റെ തുടക്കം. ആരും എനിക്ക് അവസരങ്ങള്‍ തന്നിരുന്നില്ല. ഒരു റോളിന് 50 രൂപ കിട്ടുന്ന വേഷങ്ങളാണ് ചെയ്തിരുന്നത്. എന്നാല്‍ പാഷന്‍ കാരണം ഞാന്‍ നാടകങ്ങള്‍ ചെയ്യാന്‍ തുടങ്ങി. അണിയറ പ്രവര്‍ത്തനമാണോ എന്നത് കാര്യമാക്കിയില്ല. പിന്നീട് വലിയ വേഷങ്ങള്‍ എന്നെ തേടിയെത്തി. എന്നാല്‍ നാടകത്തില്‍ ഉറച്ചു നില്‍ക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്“- ദിലീപ് പറയുന്നു. 

കഴിഞ്ഞ 25 വര്‍ഷത്തിലേറെയാണ് താന്‍ തുടര്‍ച്ചയായി ഗുജറാത്തി നാടകം ചെയ്യുന്നുണ്ട്. സീരിയലിന്റെ തിരക്കില്‍പ്പെട്ടതോടെ ഇപ്പോള്‍ നാടകം ചെയ്യാന്‍ സാധിക്കുന്നില്ലെന്നും അതില്‍ നഷ്ടബോധമുണ്ടെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. “താരക് മെഹ്താ കാ ഓല്‍താ ചഷ്മ“ എന്ന സീരിയലിലൂടെയാണ് ദിലീപ് ശ്രദ്ധേയനാവുന്നത്.