നേരത്തെ പോസ്റ്റൽ ബാലറ്റ് അയക്കുന്നതിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി അംഗങ്ങളിലൊരാൾ നൽകിയ ഹർജിയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തെരഞ്ഞെടുപ്പ് തട‍‍ഞ്ഞിരുന്നു.

കൊച്ചി: മലയാള സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ടയുടെ ചെയർമാനായി ജയരാജിനെ തെരഞ്ഞെടുത്തു. സുന്ദർ ദാസാണ് പുതിയ ജനറൽ സെക്രട്ടറി, ട്രഷറർ എ. എസ്. ദിനേശ്. എം. പത്മകുമാറാണ് വൈസ് ചെയർമാൻ. നാല് കാറ്റഗറിയിലായി നാൽപത്തിയാറ് പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇരുപത്തൊന്ന് പേരാണ് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നേരത്തെ പോസ്റ്റൽ ബാലറ്റ് അയക്കുന്നതിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി അംഗങ്ങളിലൊരാൾ നൽകിയ ഹർജിയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തെരഞ്ഞെടുപ്പ് തട‍‍ഞ്ഞിരുന്നു. എന്നാൽ അപാകതകൾ പരിഹരിക്കാമെന്ന് നിലവിലെ ഭരണസമിതി കോടതിയെ ബോധിപ്പിച്ചതോടെയാണ് മുൻനിശ്ചയപ്രകാരം തെരഞ്ഞെടുപ്പ് നടത്താൻ അനുവാദം ലഭിച്ചത്.