യുവ മലയാളി സംവിധായകൻ ജിബിറ്റ് ജോര്‍ജ് കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.

കോഴിപ്പോര് എന്ന സിനിമയുടെ സംവിധായകരില്‍ ഒരാളാണ് ജിബിറ്റ് ജോര്‍ജ്. 31 വയസായിരുന്നു. രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടെങ്കിലും ജിബിറ്റ് കാര്യമാക്കിയിരുന്നില്ല. വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.. ജിബിറ്റ് സംവിധാനം ചെയ്‍ത കോഴിപ്പോര് ലോക്ക് ഡൗണിന് ഒരാഴ്‍ച മുമ്പാണ് റിലീസ് ചെയ്‍തത്. അങ്കമാലി കിടങ്ങൂര്‍ കളത്തിപറമ്പില്‍ ജോര്‍ജിന്റെ മകനാണ് ജിബിറ്റ്. ബെൻസിയാണ് അമ്മ. ജിബിന സഹോദരിയും.