മാസ് ലുക്കിലുള്ള ജോജു ജോർജിനെ പോസ്റ്ററിൽ കാണാം.

'പാപ്പൻ' എന്ന സുരേഷ് ​ഗോപി ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'അന്റണി'. 'പൊറിഞ്ചു മറിയം ജോസി'ലെ പ്രധാന താരങ്ങളായ ജോജു, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കല്യാണി പ്രിയദർശൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്നിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

മാസ് ലുക്കിലുള്ള ജോജു ജോർജിനെ പോസ്റ്ററിൽ കാണാം. ഒപ്പം ജേഴ്സി അണിഞ്ഞ് നിൽക്കുന്ന കല്യാണി പ്രിയദർശം ഉണ്ട്. സ്പോർട്സ് റിലേറ്റഡ് സിനിമ ആണോ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഒപ്പം മറ്റ് കഥാപാത്രങ്ങളെയും മോഷൻ പോസ്റ്ററിൽ പരിചയപ്പെടുത്തുന്നുണ്ട്. പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. 

ആശാ ശരത്ത്, വിജയ രാഘവൻ എന്നിവരും ആന്റണിയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. രചന - രാജേഷ് വർമ്മ, ഛായാഗ്രഹണം - രണദിവെ, എഡിറ്റിംഗ് - ശ്യാം ശശിധരന്‍, സംഗീത സംവിധാനം - ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, കലാസംവിധാനം - ദിലീപ് നാഥ്, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് - റോണക്സ് സേവ്യര്‍, വിതരണം - അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, പി ആർ ഒ - ശബരി.മാർക്കറ്റിങ്ങ് പ്ലാനിങ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ.

'ആനയുടെ നോട്ടം കണ്ടാൽ ഞാൻ പൈസ മേടിച്ചിട്ട് കൊടുക്കാത്ത പോലെയാണ്'; ഭയം പറഞ്ഞ് മാരാർ

ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു പാപ്പൻ. റിലീസ് ദിനം മുതൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും തരം​ഗം തീർത്തിരുന്നു. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News