മിഥുൻ മാനുവൽ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സീരീസാണ് 'അണലി'. കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കി ഒരുങ്ങുന്ന ഈ ത്രില്ലറിൽ ലിയോണ ലിഷോയ്, നിഖില വിമൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സിരീസ് 'അണലി'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നടി ലിയോണ ലിഷോയിയുടെ ക്യാരക്ടർ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. 'ഓരോ പുഞ്ചിരിക്ക് പിന്നിലും ഒരു നുണ ഉണ്ടാവും' എന്ന ക്യാപ്ഷനോടെ പുറത്തുവന്ന പോസ്റ്ററിൽസൈക്കോ ചിരിയുമായുമായി നിൽക്കുന്ന ലിയോണയെ കാണപ്പെടുന്നത്. സിരീസ് വൈകാതെ ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും.
കൂടത്തായി കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയാണ് അണലി ഒരുങ്ങുന്നത്. ജോളി ജോസഫ് ആയി ലിയോണ ലിഷോയ് ആണ് എത്തുന്നത്. ലിയോണയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രം കൂടിയാകും ഇത്. നേരത്തെ 'കറി ആൻഡ് സയനൈഡ്' എന്ന പേരിൽ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയും ‘കൂടത്തായി’ എന്ന പേരിൽ ടെലിവിഷൻ പരമ്പരയും ഈ കേസിനാസ്പദമായി ഒരുങ്ങിയിരുന്നു.
സിരീസില്‍ പ്രധാന കഥാപാത്രമായി നിഖില വിമലും എത്തുന്നുണ്ട്. ഏഷ്യാവില്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന സിരീസ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് എത്തുക. മിഥുന്‍ മാനുവല്‍ തോമസിനൊപ്പം ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് സിരീസിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. നേരത്തെ അലമാര എന്ന മിഥുന്‍ മാനുവല്‍ ചിത്രത്തിന്‍റെ രചയിതാവും ആന്‍മരിയ കലിപ്പിലാണ്, അര്‍ജന്‍റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നീ ചിത്രങ്ങളുടെ സഹരചയിതാവുമായിരുന്നു ജോണ്‍ മന്ത്രിക്കല്‍.
അതേസമയം,'ആട് 3' ആണ് മിഥുൻ മാനുവലിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ആട് ഫ്രാഞ്ചൈസുടെ മൂന്നാമത്തെ ചിത്രമായി ഒരുങ്ങിയ പടം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജയസൂര്യ കൂടാതെ, വിനായകൻ, വിജയ് ബാബു, സൈജു കുറുപ്പ്, ധർമജൻ ബോൾഗാട്ടി, ഭഗത് മാനുവൽ, രഞ്ജി പണിക്കർ, സണ്ണി വെയ്ൻ, ചെമ്പൻ വിനോദ്, സുധി കോപ്പ, ഹരികൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്.



