Asianet News MalayalamAsianet News Malayalam

'വിജയ് സേതുപതിയായിരുന്നില്ല നായകനാകേണ്ടിയിരുന്നത്', മഹാരാജയുടെ സംവിധായകന്റെ വെളിപ്പെടുത്തല്‍

മഹാരാജയില്‍ നായകനാകാൻ ആലോചിച്ച താരത്തെ സംവിധായകൻ വെളിപ്പെടുത്തിയിരിക്കുന്നു.

Director Nithilan Saminathan revealed about Maharaja hrk
Author
First Published Aug 21, 2024, 7:39 PM IST | Last Updated Aug 21, 2024, 7:39 PM IST

വിജയ് സേതുപതി നായകനായി വന്ന ചിത്രമാണ് മഹാരാജ.  വിജയ് സേതുപതിയുടെ മഹാരാജ 100 കോടി ക്ലബിലെത്തിയിരുന്നു.  വിജയ് സേതുപതി നായകനായി 100 കോടിയലിധികം ആദ്യമായി നേടിയതും മഹാരാജയായിരുന്നു. വിജയ് സേതുപതിയെ ആയിരുന്നില്ല മഹാരാജയിലേക്ക് ആദ്യം ആലോചിച്ചത് എന്ന വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുകയാണ്.

സംവിധായകൻ നിഥിലൻ സാമിനാഥനാണ് ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. പല നടൻമാരോടും മഹാരാജയുടെ കഥ പറഞ്ഞിരുന്നു എന്നാണ് നിഥിലൻ സാമിനാഥൻ വെളിപ്പെടുത്തിയിരിക്കുന്നത്. അക്കൂട്ടത്തില്‍ ഒരാള്‍ ശന്തനു ഭാഗ്യരാജായിരുന്നു. കഥ അദ്ദേഹത്തിന് ഇഷ്‍ടമായി. പല നിര്‍മാതാക്കളെയും സമീപിച്ചു. എന്നാല്‍ അത് നടന്നില്ല. സിനിമ നടക്കുന്നത് അങ്ങനെ വൈകുകായിരുന്നു. കഥാതന്തു ഞാൻ ഉപേക്ഷിച്ചിട്ടില്ല. വിജയ് സേതുപതിയിലേക്ക് പിന്നീട് താൻ വരികയായിരുന്നു എന്നും വെളിപ്പെടുത്തിയ നിഥിലന് നന്ദി പറഞ്ഞ് ശന്തനുവും കുറിപ്പെഴുതിയിട്ടുണ്ട്.

സംവിധായകൻ നിഥിലൻ സാമിനാഥിന്റേതായി വരാനിരിക്കുന്ന ചിത്രവും ചര്‍ച്ചകളില്‍ നിറയുകയാണ്. ഇനി തമിഴില്‍ നിഥിലൻ സ്വാമിനാഥാന്റെ സംവിധാനത്തില്‍ എത്തുക മഹാറാണി എന്ന പേരിലുള്ള  ചിത്രമായിരിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മഹാറാണിയില്‍ നയൻതാരയായിരിക്കും നായിക. മഹാറാണി നിര്‍മിക്കുക പാഷൻ സ്റ്റുഡിയോസായിരിക്കും.

നയൻതാര നായികയായി വേഷമിടുന്ന പുതിയ ചിത്രം മണ്ണാങ്കട്ടി സിൻസ് 1960 ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള നയൻതാരയുടെ ഫോട്ടോ പുറത്തായതും ഒരു കൗതുകമായി ചര്‍ച്ചയായിരുന്നു.
ക്യാമറാ ലെൻസിലൂടെ നോക്കുന്ന നയൻതാരയെ ഫോട്ടോയില്‍ കണ്ടത് ആരാധകരില്‍ ആകാംക്ഷ സൃഷ്‍ടിക്കുകയായിരുന്നു. നടി എന്ന നിലയില്‍ നിന്ന് സംവിധായികയായി മാറാൻ ഒരുങ്ങുകയാണോ നയൻതാര എന്നാണ് കമന്റായി ആരാധകര്‍ എഴുതുന്നത്. ചിത്രത്തിന്റെ നിര്‍മാണം പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറിലാണ്. നയൻതാര നായികയായി വേഷമിടുന്ന മണ്ണാങ്കട്ടിയുടെ സംവിധാനം ഡ്യൂഡ് വിക്കി നിര്‍വഹിക്കുമ്പോള്‍ ഛായാഗ്രാഹണം ആര്‍ ഡി രാജശേഖറും സംഗീതം സീൻ റോള്‍ഡനുമാണ്. ഗൗരി കിഷൻ, ദേവദര്‍ശനി, നരേന്ദ്ര തുടങ്ങിയവരും നയൻതാരയ്‍ക്കൊപ്പം പ്രധാന വേഷങ്ങളില്‍ പുതിയ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Read More: ടിക്കറ്റ് വില്‍പന നിരാശപ്പെടുത്തുന്നോ?, വിജയ്‍യുടെ ദ ഗോട്ടിന്റെ കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios