ന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തെ ഓർത്ത് സംവിധായകന്‍ രഞ്ജിത്. ഇനിയുള്ള ക്രിസ്മസ് നാളുകള്‍ ആഘോഷത്തിന്റേതല്ല, ഓര്‍മദിനമാണെന്നായിരുന്നു സച്ചിയെ പറ്റി രഞ്ജിത് കുറിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് സച്ചിയെ താന്‍ വിളിച്ചത് ജന്മദിനാശംസകള്‍ നേരായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

"ഡിസംബര്‍ 25 പോയ വര്‍ഷം ഈ നാളില്‍ ഞാന്‍ നിന്നെ വിളിച്ചത് ജന്മദിന ആശംസകള്‍ നേരാനായിരുന്നു. ഇന്ന് പക്ഷെ ഒരു ഫോണ്‍ കോളും എത്തിച്ചേരാത്തിടത്തേക്ക് നീ പോയി. ക്രിസ്മസ് നിന്നെ സ്‌നേഹിച്ചവര്‍ക്കെല്ലാം ഇനിയുള്ള കാലം ആഘോഷത്തിന്റെ നാളല്ല. ഓര്‍മദിവസം ആണ്", എന്നാണ് രഞ്ജിത് ഫേസ്ബുക്കിൽ കുറിച്ചത്. 

ഡിസംബർ 25 പോയ വർഷം ഈ നാളിൽ ഞാൻ നിന്നെ വിളിച്ചത് ജന്മദിന ആശംസകൾ നേരാനായിരുന്നു. ഇന്ന് പക്ഷെ ഒരു ഫോൺ കോളും...

Posted by Ranjith Balakrishnan on Thursday, 24 December 2020

അതേസമയം, സച്ചിയുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി പുതിയ സിനിമാ നിര്‍മ്മാണക്കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ് പൃഥ്വിരാജ്. 'സച്ചി ക്രിയേഷന്‍സ്' എന്നാണ് കമ്പനിക്ക് പേരിട്ടിരിക്കുന്നത്. സിനിമാ നിര്‍മ്മാണം സച്ചിയുടെ വലിയ ആഗ്രഹമായിരുന്നുവെന്നും അതിനുള്ള ശ്രമങ്ങളും അദ്ദേഹം ആരംഭിച്ചിരുന്നുവെന്നും പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ ആഗ്രഹ പൂര്‍ത്തീകരണത്തിനായാണ് പുതിയ കമ്പനിയെന്നും നല്ല സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുകയാവും ലക്ഷ്യമെന്നും പൃഥ്വി കുറിച്ചു.

ജൂണ്‍ 18നായിരുന്നു സച്ചിയുടെ വിയോഗം.'അയ്യപ്പനും കോശിയും' എന്ന വിജയചിത്രം തീയേറ്ററുകളില്‍ തുടരുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണവാര്‍ത്ത എത്തിയത്.