ഇനി റോഷൻ ആൻഡ്രൂസ് ബോളിവുഡില്‍, ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ഷാഹിദ് കപൂര്‍
ഷാഹിദ് കപൂര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേരും പ്രഖ്യാപിച്ചു.

ഹിറ്റ്‍മേക്കര്‍ റോഷൻ ആൻഡ്രൂസിന്റെ ബോളിവുഡ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ദേവ എന്നാണ് പേരിട്ടിരിക്കുന്നത്. 2024 ഒക്ടോബര്‍ 11ന് ദേവ സിനിമ റിലീസ് ചെയ്യും. റോഷൻ ആൻഡ്രൂസിന്റെ ദേവ എന്ന ചിത്രത്തില്‍ ഷാഹിദ് കപൂര്‍ നായകനായി എത്തുന്നു.
ഒരു പൊലീസ് ഓഫീസറുടെ അന്വേഷണത്തിന്റെ കഥയാണ് ദേവയില്‍ പ്രമേയമാകുന്നത് എന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഷാഹിദ് കപൂര്‍ പൊലീസ് ഓഫീസറായി ചിത്രത്തില്‍ വേഷമിടും. ഷാഹിദ് കപൂറാണ് പുതിയ ബോളിവുഡ് ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചതും. പൂജ ഹെഗ്‍ഡെയാണ് ഷാഹിദ് കപൂര്‍ ചിത്രത്തില്‍ നായികയായി എത്തുക.
സാറ്റര്‍ഡേ നൈറ്റാണ് റോഷന്റെ സംവിധാനത്തില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. നിവിൻ പോളിയാണ് നായകനായി എത്തിയ ചിത്രത്തില്‍ സിജു വില്‍സണ്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ് തുടങ്ങിയ ഒട്ടേറെ താരങ്ങളും പ്രധാന വേഷങ്ങളില്‍ ഉണ്ടായിരുന്നു. ഛായാഗ്രഹണം അസ്‌ലം കെ പുരയിൽ. തിരക്കഥ എഴുതിയത് നവീൻ ഭാസ്‍കർ.
സംഗീതം പകര്‍ന്നത് ജേക്സ് ബിജോയ്. പ്രൊഡക്ഷൻ ഡിസൈന്‍ അനീസ് നാടോടി. സൗണ്ട് ഡിസൈൻ രംഗനാഥ് രവി. നിവിൻ പോളിയുടെ സാറ്റര്‍ഡേ നൈറ്റ് സിനിമയുടെ ഓഡിയോഗ്രാഫി രാജകൃഷ്‍ണൻ എം ആർ, കൊറിയോഗ്രഫി വിഷ്‍ണു ദേവ, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുക്കര, പൊമോ സ്റ്റിൽസ് ഷഹീൻ താഹ, ഡിസൈൻ ആനന്ദ് രാജേന്ദ്രന്‍, വസ്‍ത്രാലങ്കാരം സുജിത്ത് സുധാകരൻ, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം ആൽവിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്, കളറിസ്റ്റ് ആശിർവാദ് ഹദ്‌കർ, ഡി ഐ പ്രൈം ഫോക്കസ് മുംബൈ, മാർക്കറ്റിംഗ് കൺസൾട്ടന്റ്സ് കാറ്റലിസ്റ്റ്, പിആർഒ ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് ഹെയിൻസ് എന്നിവരുമായിരുന്നു.
Read More: സുധീര്‍ ബാബുവിന്റെ പാൻ ഇന്ത്യൻ ചിത്രം, ഹരോം ഹരയുടെ പോസ്റ്റര്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക