'അനിമലി'ന് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന 'സ്പിരിറ്റ്' എന്ന ചിത്രത്തിൽ പ്രഭാസ് നായകനാകുന്നു.

അനിമൽ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സ്പിരിറ്റ്'. പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തിന് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഹച്ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആഗോള റിലീസായി മാർച്ച് അഞ്ചിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. രൺബീർ കപൂർ നായകനായി എത്തിയ അനിമൽ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

രണ്ട് വ്യത്യസ്ത വേഷങ്ങളിലാണ് പ്രഭാസ് ചിത്രത്തിലെത്തുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. തൃപ്തി ദിമ്രിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൊറിയൻ സൂപ്പർ താരം ഡോണ്‍ ലീയും ചിത്രത്തിൻറെ ഭാഗമാവുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തേയുണ്ടായിരുന്നു. കരിയറിൽ ആദ്യമായി പോലീസ് വേഷത്തിൽ പ്രഭാസ് എത്തുന്ന ചിത്രമെന്ന പ്രത്യേകതയും സ്പിരിറ്റിനുണ്ട്. 600 കോടി ബഡ്ജറ്റിലാണ് ചിത്രമെത്തുന്നത് എന്നാണ് പറയപ്പെടുന്നത്. ടി സീരീസും സന്ദീപ് റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഭദ്രകാളി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.

അതേസമയം രാജ സാബ് ആണ് പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുറഞ്ഞ ദിവാസ്റ്റേറ്റിനുളിൽ 200 കോടി കളക്ഷനും ചിത്രം നേടിയിരുന്നു.

ഐതിഹ്യങ്ങളും മിത്തുകളും എഡ്‍ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ - ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ 'രാജാസാബ്'തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. സഞ്ജയ് ദത്ത് പ്രതിനായകനായി എത്തിയ ചിത്രത്തിൽ മലയാളത്തിൽ നിന്ന് മാളവിക മോഹനനും പ്രധാന വേഷത്തിലെത്തിയിരുന്നു.

YouTube video player