അടുത്തിടെയായിരുന്നു നടി നയൻതാര ഇൻസ്റ്റാഗ്രാമിലെത്തിയത്.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് വിഘ്നേശ് ശിവനും നയൻതാരയും. സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ സജീവമായ സംവിധായകനാണ് വിഘ്‍നേശ് ശിവൻ. അടുത്തിടെ നയൻതാരയും ഇൻസ്റ്റാഗ്രാമില്‍ എത്തിയിരുന്നു. വിഘ്‍നേശ് ശിവൻ നയൻതാരയുമായുള്ള ചാറ്റിന്റെ ഫോട്ടോ ഇപ്പോള്‍ പങ്കുവെച്ചിരിക്കുകയാണ്.

'കാതുവാക്കുള രണ്ടു കാതല്‍' എന്ന ചിത്രത്തിലെ ഗാനശകലം നടി നയൻതാര ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവയ്‍ക്കുകയായിരുന്നു. ഞാനാണോ എന്നായിരുന്നു വിഘ്‍നേശിന്റെ ചോദ്യം. തീര്‍ച്ചയായും നീ തന്നെ എന്ന് ചോദ്യത്തിന് നയൻതാര മറുപടി നല്‍കി. നാണംകൊണ്ട് മുഖം മറക്കുന്ന ഇമോജി സംവിധായകൻ വിഘ്‍നേശ് ശിവൻ മറുപടി നല്‍കിയതിന് പുറമേ ക്യൂട്ട് താങ്ക് യു എന്നും എഴുതിയിരിക്കുന്നു.

മക്കളെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ഇൻസ്റ്റാഗ്രാം പേജില്‍ താരത്തിന്റെ അരങ്ങേറ്റം. മക്കളുടെ മുഖം ആദ്യമായി വെളിപ്പെടുത്തിയത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയായിരുന്നു. ഉയിരിനെയും ഉലഗത്തെയും ഒക്കത്തിരുത്തിയുള്ള തന്റെ ഫോട്ടോയായിരുന്നു നയൻതാര ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. വളരെ പെട്ടെന്ന് നയൻതാരയുടെയും മക്കളുടെയും ഫോട്ടോ വൻ ഹിറ്റായി മാറി.

വിഘ്‍നേശ് ശിവന്റെ സംവിധാനത്തില്‍ നയൻതാര അവസാനമായി നായികയായി എത്തിയതായിരുന്നു 'കാതുവാക്കുള രണ്ടു കാതല്‍' എന്ന ചിത്രം. ഒരു റൊമാന്റിക് കോമഡി സിനിമയായിരുന്നു. വിഘ്‍നേശ് ശിവന്റെ തന്നെയായിരുന്നു തിരക്കഥയും. 'കണ്‍മണി ഗാംഗുലി' എന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍ നയൻതാരയ്‍ക്ക്. റൗഡി പിക്ചേഴ്‍സിന്റെ ബാനറില്‍ വിഘ്‍നേശ് ശിവൻ നിര്‍മിച്ച് ആര്‍ എസ് സെന്തില്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയൻതാരയാണ് നായിക. ഐ അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമായ 'ഇരൈവനി'ല്‍ ജയം രവിയുടെ നായികയായും നയൻതാര വേഷമിടുന്നു. ചിത്രം ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് എന്നാണ് റിപ്പോര്‍ട്ട്.

Read More: 'ജയിലറി'ന്റെ വിജയത്തില്‍ രജനിക്ക് കാര്‍, 'ഖുഷി'യുടെ വിജയത്തില്‍ പ്രേക്ഷകര്‍ക്ക് ദേവെരകൊണ്ടയുടെ ഒരു കോടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക