മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍റെ കൂടെ ഒരിക്കലെങ്കിലും അഭിനയിക്കാന്‍  ആഗ്രഹിക്കാത്ത ഒരു നടിയുമുണ്ടാകില്ല. ദിഷ പട്ടാണിയും അക്കൂട്ടത്തില്‍ വ്യത്യസ്ഥയല്ല. അലി അബ്ബാസ് സഫറിന്‍റെ പെരുന്നാള്‍ റിലീസായ ഭാരതില്‍ സല്‍മാനൊപ്പം ദിഷയുമുണ്ട്. എന്നാല്‍ സല്‍മാന്‍റെ കൂടെ ഒരിക്കല്‍ കൂടി അഭിനയിക്കാന്‍ അവസരം ഉണ്ടാകില്ലെന്നാണ് ഈ സുന്ദരി പറയുന്നത്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമാണ് കാരണമായി ദിഷ ചൂണ്ടിക്കാട്ടുന്നത്. 

സല്‍മാന്‍റെ യൗവനകാലഘട്ടം കാണിക്കുന്ന ഭാഗത്താണ് ദിഷ ഉള്ളത്. അതുകൊണ്ട് തന്നെ പ്രായവ്യത്യാസം പ്രശ്നമാകുന്നില്ലെന്നും ദിഷ പറഞ്ഞു. സര്‍ക്കസ് കൂടാരത്തിലെ ഒരു ട്രപ്പീസ് ആര്‍ട്ടിസ്റ്റായാണ് ദിഷ വേഷമിടുന്നത്. കഠിനാധ്വാനിയായ ആളാണ് സല്‍മാനെന്നും ഒത്തിരികാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പഠിക്കാന്‍ പറ്റിയെന്നും ദിഷ പറഞ്ഞു. സല്‍മാന്‍ നായകനായി എത്തുന്ന ഭാരതില്‍ കത്രീന കൈഫാണ് നായിക.