മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ദിവ്യാ ഉണ്ണി. ഒരുകാലത്ത് ഒട്ടേറെ മികച്ച കഥാപാത്രങ്ങളായി എത്തിയ നടി. സിനിമയില്‍ ഇപ്പോള്‍ ഇല്ലെങ്കിലും ദിവ്യാ ഉണ്ണിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് പഴയ മോഡല്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുകയാണ് ദിവ്യാ ഉണ്ണി. ഏപ്രില്‍ 18 എന്ന സിനിമയുടെ പരസ്യത്തില്‍ മോഡലായതിന്റെ ഫോട്ടോയാണ് ദിവ്യാ ഉണ്ണി പങ്കുവച്ചിരിക്കുന്നത്.

എന്റെ ആദ്യകാല മോഡലിന്റെ ഓര്‍മ്മകള്‍ എന്ന് ദിവ്യ ഉണ്ണി എഴുതിയിരിക്കുന്നു. ബാലചന്ദ്ര മേനോൻ സര്‍ സംവിധാനം ചെയ്‍ത ഏപ്രില്‍ 18ന്റെ പരസ്യം എന്നാണ് ദിവ്യാ ഉണ്ണി എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകര്‍ കമന്റുകളുമായി രംഗത്ത് എത്തി. ശോഭന ചേച്ചിയുടെ വര്‍ക്കുകളും സിനിമകളും തനിക്ക് ഏറെ ഇഷ്‍ടമാണ് അവരുടെ കടുത്ത ആരാധികയാണ് താനെന്നും ദിവ്യ ഉണ്ണി പറയുന്നു.  ദിവ്യാ ഉണ്ണിയും നൃത്തരംഗത്താണ് ഇപ്പോള്‍.