അമ്മയാകുന്നതിന്റെ സന്തോഷത്തില്‍ ദിവ്യാ ഉണ്ണി.

അമ്മയാകാൻ ഒരുങ്ങുന്ന വിവരം അറിയിച്ച് നടി ദിവ്യാ ഉണ്ണി. വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ ദിവ്യാ ഉണ്ണി പങ്കുവച്ചു.

View post on Instagram
View post on Instagram

കഴിഞ്ഞ വര്‍ഷമായിരുന്നു ദിവ്യാ ഉണ്ണിയുടെ വിവാഹം. അമേരിക്കയിലെ ഹൂസ്റ്റണില്‍ എഞ്ചിനീയറായ അരുണ്‍ കുമാറാണ് ഭര്‍ത്താവ്. അമ്മയാകുന്ന സന്തോഷം പങ്കുവച്ച ദിവ്യാ ഉണ്ണിക്ക് ആശംസകളുമായി ആരാധകരും രംഗത്ത് എത്തി. അമ്മയ്ക്കും മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങള്‍ ദിവ്യ ഉണ്ണി പങ്കുവച്ചത്. 2017ലായിരുന്നു ദിവ്യ ഉണ്ണി ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയത്. ആദ്യ വിവാഹത്തിലെ രണ്ട് മക്കളും ദിവ്യ ഉണ്ണിക്കൊപ്പമാണ്.