നിരവധി പേർ ദിയ കൃഷ്‍ണ ചിത്രങ്ങൾക്കു താഴെ സ്നേഹം അറിയിച്ച് കമന്റ് ചെയ്‍തിട്ടുണ്ട്. 

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ. കഴിഞ്ഞ സെപ്റ്റംബർ മാസത്തിലായിരുന്നു ഐടി പ്രൊഫഷണൽ അശ്വിൻ ഗണേഷിനെ ദിയ വിവാഹം ചെയ്തത്. ഇപ്പോൾ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ഇതുമായി ബന്ധപ്പെട്ട വിശേഷങ്ങളും അശ്വിനും ദിയയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്.

ദിയയുടെ ബേബി മൂൺ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മാലിദ്വീപിൽ കടലിന്റെ പശ്ചാത്തലത്തിൽ ഉള്ള ചിത്രങ്ങളാണ് ദിയ പങ്കുവച്ചിരിക്കുന്നത്. നിറവയറിൽ കൈവച്ച് മെർമേഡ് ലുക്കിലാണ് ദിയയുടെ ചിത്രങ്ങൾ. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ആരാധകരുടെ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ദിയയെ കാണാൻ മത്സ്യകന്യകയെപ്പോലെയുണ്ടെന്നാണ് ചിലരുടെ കമന്റ്. സഹോദരിമാരായ ഹൻസിക കൃഷ്ണ, ഇഷാനി കൃഷ്ണ, ഇൻഫ്ളുവൻസർ അപർണ തോമസ് തുടങ്ങി നിരവധി പേർ ദിയയുടെ ചിത്രങ്ങൾക്കു താഴെ സ്നേഹം അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്. 'എന്റെ ഓക്കെ കണ്ണമ്മ; എന്ന അടിക്കുറിപ്പോടെയാണ് അശ്വിൻ ഗണേഷ് ഇൻസ്റ്റഗ്രാമിൽ ബേബി മൂൺ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. അശ്വിൻ പോസ്റ്റ് ചെയ്ത ചിത്രങ്ങളും ഇതിനകം തരംഗമായിക്കഴിഞ്ഞു.

View post on Instagram

അഞ്ചാംമാസം കഴിയാറായെന്നും വളകാപ്പ് ചടങ്ങുകൾ ആചാരമനുസരിച്ച് നടത്തുമെന്നും ദിയയും അശ്വിനും അടുത്തിടെ പറഞ്ഞിരുന്നു. അഞ്ചാം മാസത്തിലെ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും ഇവർ പങ്കുവെച്ചിരുന്നു.

മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ഗർഭകാല സംബന്ധമായ ബുദ്ധിമുട്ടുകളെല്ലാം മാറിത്തുടങ്ങിയതെന്നും അതുവരെ മിക്ക ദിവസങ്ങളിലും കരച്ചിൽ ആയിരുന്നു എന്നും ദിയ മുൻപ് പറഞ്ഞിരുന്നു. മാനസികമായും ശാരീരികമായും കുറേയേറെ മാറ്റങ്ങളായിരുന്നു. അതൊന്നും അഡ്ജസ്റ്റ് ചെയ്യാന് പറ്റിയിരുന്നില്ല. ഇനി പഴയത് പോലെയൊരു ജീവിതം പറ്റില്ലേ എന്നൊക്കെ വിചാരിച്ചിരുന്നു എന്നും ദിയ വ്ളോഗിലൂടെ പറഞ്ഞിരുന്നു.

Read More: ആരൊക്കെ വീഴും?, ഇന്നുമുതല്‍ ബോക്സ് ഓഫീസ് ഭരിക്കാൻ മമ്മൂട്ടി, ബസൂക്ക അപ്ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക