നടൻ കൃഷ്‍ണകുമാറിന്റെ മകളും നടി അഹാന കൃഷ്‍ണകുമാറിന്റെ സഹോദരിയുമാണ് ദിയ കൃഷ്‍ണകുമാര്‍. അച്ഛനെയും സഹോദരിയെയും പോലെ തന്നെയാണ് അഭിനയത്തില്‍ താനും എന്ന് തെളിയിക്കുകയാണ് ദിയ കൃഷ്‍ണകുമാര്‍. ദിയ കൃഷ്‍ണകുമാറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കിലുക്കത്തിലെ ഒരു രംഗം ദിയ കൃഷ്‍ണകുമാര്‍ അനുകരിച്ചതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. കിലുക്കത്തിലെ ജഗതി ശ്രീകുമാറിന്റെ രംഗമാണ് ദിയ കൃഷ്‍ണകുമാര്‍ അനുകരിച്ചിരിക്കുന്നത്."

ഇതാണോ നീ പറഞ്ഞ കക്ഷിയെന്നും നൈസ് ടു മീറ്റ് ഊട്ടിയെന്നും പറയുന്ന രംഗമാണ് ദിയ കൃഷ്‍ണകുമാര്‍ അഭിനയിച്ചത്. ചിരിപ്പിക്കുന്ന രീതിയിലാണ് ദിയ കൃഷ്‍ണകുമാറിന്റെ അഭിനയം. ദിയ കൃഷ്‍ണകുമാറിന്റെ അഭിനയത്തെ പ്രശംസിച്ച് ആരാധകര്‍ കമന്റുകളുമായി രംഗത്ത് എത്തുന്നുണ്ട്. ചതിക്കാത്ത ചന്തു എന്ന സിനിമയിലെ ഒരു രംഗവും നേരത്തെ ദിയ കൃഷ്‍ണകുമാര്‍ അഭിനയിച്ചിരുന്നു. ജയസൂര്യ നായകനായ ചതിക്കാത്ത ചന്തു എന്ന സിനിമയിലെ ചിരിരംഗമാണ് അച്ഛൻ കൃഷ്‍ണകുമാറിനൊപ്പം ദിയ കൃഷ്‍ണകുമാര്‍ പുനരാവിഷ്‍ക്കരിച്ചത്. കൃഷ്‍ണകുമാറിനൊപ്പം സിനിമയില്‍ അഭിനയിച്ച ജയസൂര്യയുടെ റോളാണ് വീഡിയോയില്‍ മകള്‍ ദിയ കൃഷ്‍ണകുമാര്‍ ചെയ്‍തത്. സിനിമക്കാര്‍ ഉപയോഗിക്കുന്ന കത്തി എടുത്ത് കൃഷ്‍ണകുമാറിനെ ജയസൂര്യ കുത്തുന്നതായിരുന്നു ചതിക്കാത്ത ചന്തുവില്‍ പ്രേക്ഷകരെ ചിരിപ്പിച്ച ആ രംഗം.