2023 ജൂൺ 7, 9 തീയതികളിൽ ആണ് ചിത്രം ഇൻസ്ബ്രൂക്കിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്നത്.
ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത് ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ച 'ഫാമിലി' 32ാമത് ഇന്‍സ്ബ്രൂക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 15ാമത് ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവലിലും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ഉള്‍പ്പെടുത്തിയിരുന്നു.
2023 ജൂൺ 7, 9 തീയതികളിൽ ആണ് ചിത്രം ഇൻസ്ബ്രൂക്കിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്നത്. മെയ് 7ന് പതിനഞ്ചാമത് ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിക്കും. "രണ്ട് അഭിമാനകരമായ ചലച്ചിത്ര മേളകളിലേക്ക് 'ഫാമിലി' തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ട്”എന്ന് ഡോൺ പാലത്തറ പറഞ്ഞു. "ഞങ്ങൾ നിർമ്മിച്ച സിനിമ ഇത്തരമൊരു അഭിമാനകരമായ മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതില് ഞങ്ങൾക്ക് അഭിമാനമുണ്ട്. സമകാലിക ഇന്ത്യയുടെ സങ്കീർണ്ണതകളെക്കുറിച്ച് 'ഫാമിലിക്ക് ' പ്രധാനപ്പെട്ട ചിലത് പറയാനുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു എന്നാണ് നിർമാതാവ് പറഞ്ഞത്.
സമകാലിക ഇന്ത്യയിലെ കുടുംബ ബന്ധങ്ങളുടെ സങ്കീർണ്ണതകളും വൈരുദ്ധ്യങ്ങളുമാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സൂക്ഷ്മമായ പ്രകടനങ്ങൾ, കാവ്യാത്മകമായ ഛായാഗ്രഹണം, ചിന്തോദ്ദീപകമായ പ്രമേയങ്ങൾ എന്നിവയാൽ സിനിമ ഇതിനോടകം നിരൂപകശ്രദ്ധ നേടിക്കഴിഞ്ഞു. “സോണി” എന്ന പ്രധാന വേഷത്തിൽ വിനയ് ഫോർട്ട് അഭിനയിക്കുന്നു, നല്ല ഒരു മാതൃകാ ക്രിസ്ത്യാനിയായ സോണി തന്റെ നാട്ടുകാർക്ക് ഒരു കൈത്താങ്ങ് നൽകാനും, ബുദ്ധിമുട്ടുന്ന കുട്ടികളെ അവരുടെ പഠനത്തിൽ സഹായിക്കാനും, സന്നദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും എപ്പോഴും തയ്യാറാണ്.

ഒരു കുടുംബം ദുരന്തത്തിൽ അകപ്പെടുമ്പോൾ അവരെ സാമ്പത്തികമായി പുനഃരധിവസിപ്പിക്കാൻ അദ്ദേഹം പള്ളിയുമായി ചർച്ച നടത്തുന്നു. സോണി ഈ ചെറിയ കത്തോലിക്കാ ഗ്രാമത്തിന്റെ ഹൃദയമിടിപ്പാണ്. എന്നിരുന്നാലും, അവന്റെ ഈ ഇമേജിനപ്പുറം, അസ്വഭാവികമായി അവന്റെ സ്വഭാവത്തിൽ പലതുമുണ്ടോ?. ഒരു ഗ്രാമത്തിനും മതത്തിനുമപ്പുറം, കേരള സമൂഹത്തെ തന്നെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു ചിത്രമാണ് ഫാമിലി.
കാലാകാലം ആരെയും വിലക്കാനാവില്ല, ജോലി ചെയ്തിട്ട് കാശ് താരാത്തവരുടെ ലിസ്റ്റ് ഞങ്ങളും ഇറക്കും : ഷൈന്‍
ഡോൺ പാലത്തറയും ഷെറിൻ കാതറിനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ജലീൽ ബാദുഷയാണ് ഛായാഗ്രഹണം. ദിവ്യപ്രഭ, നിൽജ കെ ബേബി, അഭിജ ശിവകല, മാത്യു തോമസ്, ജോളി ചിറയത്ത്, മനോജ് പണിക്കർ, ഇന്ദിര എ കെ, സജിത മഠത്തിൽ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
