Asianet News MalayalamAsianet News Malayalam

'എനിക്ക് വിജയ്‍യെ പോലെ പറ്റില്ല', തനിക്ക് കഠിനമായ ഡാൻസ് സ്റ്റെപ്പുകള്‍ തരല്ലേയെന്നും ഷാരൂഖ്

'ജവാന്റെ' ഓഡിയോ ലോഞ്ചില്‍ ഷാരൂഖ് പറഞ്ഞതാണ് ഇക്കാര്യം.

 

Dont give hard steps bollywood actor Shah Rukh Khan to dance Shoby hrk
Author
First Published Aug 31, 2023, 4:44 PM IST

ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ചിത്രം 'ജവാനാ'യി കാത്തിരിക്കുകയാണ് ആരാധകര്‍. അറ്റ്‍ലിയാണ് 'ജവാൻ' സംവിധാനം ചെയ്യുന്നത്. അറ്റ്‍ലിയുടേതാണ് 'ജവാനെ'ന്ന ചിത്രത്തിന്റെ കഥയും. 'ജവാന്റെ' ഓഡിയോ ലോഞ്ചില്‍ ഷാരൂഖ് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ചിത്രത്തില്‍ കഠിനമായ നൃത്തച്ചുവടുകള്‍ തരല്ലേയെന്ന് താരം പ്രശസ്‍ത ഡാൻസ് കൊറിയോഗ്രാഫറായ ഷോബി മാസ്റ്ററോട് പറഞ്ഞതായാണ് വെളിപ്പെടുത്തിയത്. തനിക്ക് വിജയ്‍യെ പോലെ ഡാൻസ് ആകില്ല എന്നും ഷോബിയോട് വ്യക്തമാക്കിയിരുന്നതായി ഷാരൂഖ് ഖാൻ ഓഡിയോ ലോഞ്ചില്‍ പറഞ്ഞു. ജി കെ വിഷ്‍ണുവാണ് ഷാരൂഖ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.

ഷാരൂഖ് ഖാൻ 'ജവാൻ' എന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയായി നയന്‍താര വേഷമിടുന്ന ചിത്രം പ്രദര്‍ശനത്തിനെത്തുക സെപ്‍തംബര്‍ ഏഴിന് ആയിരിക്കും. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മാണം. വിജയ് സേതുപതിയും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി 'ജവാനി'ലുണ്ട്. നയൻതാര നായികയായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സാന്യ മല്‍ഹോത്ര, പ്രിയാ മണി, സഞ്‍ജീത ഭട്ടാചാര്യ, സുനില്‍ ഗ്രോവര്‍, റിദ്ധി ദോഗ്ര, അമൃത അയ്യര്‍ തുടങ്ങിവരും പ്രധാന വേഷങ്ങളിലെത്തുന്ന 'ജവാൻ' ഷാരൂഖ് ഖാന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്.

'പഠാൻ' ആണ് ഷാരൂഖ് ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ദീപിക പദുക്കോൺ ആയിരുന്നു നായിക. ദീപിക പദുക്കോണിന്റെ ബിക്കിനി വിവാദത്തിനിടെ ചിത്രം ബോക്സ് ഓഫീസിൽ ആയിരം കോടിയും പിന്നിട്ട് കുതിച്ചിരുന്നു. ഷാരൂഖ് ഖാന്റേതായി 'ജവാൻ' എന്ന ചിത്രവും വമ്പൻ ഹിറ്റാകും എന്ന പ്രതീക്ഷയിലാണ് എല്ലാവരും.

Read More: 'ലിയോ' ഒരുങ്ങുന്നു, ലോകേഷ് കനകരാജ് ചിത്രത്തിന്റെ അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios