ഒരാളുടെ വ്യക്തിപരമായ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കരുത് എന്ന് നടി വരദ.

മലയാളികള്‍ക്ക് പ്രിയങ്കരരായ താരദമ്പതികളാണ് ജിഷിനും വരദയും (Jishin and Varada). 'അമല' പരമ്പരയില്‍, ഒന്നിച്ച് അഭിനയിക്കുന്നതിന് ഇടയിലായിരുന്നു ഇരുവരും പ്രണയത്തിലായതും വിവാഹത്തിലേക്കെത്തിയതും. നടന്‍ എന്നതിലുപരിയായ ജിഷിന്‍ പങ്കുവയ്ക്കുന്ന സോഷ്യല്‍മീഡിയ പോസ്റ്റുകളെല്ലാംതന്നെ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍, ജിഷിനുമായി എന്തെങ്കിലും പ്രശ്‍നമുണ്ടോ എന്ന ചോദ്യത്തിന് ഒരു അഭിമുഖതതില്‍ വരദ നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്.

തമാശയായി ജിഷിന്‍ പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും, അതിന് നല്‍കുന്ന ക്യാപ്ഷനുകളെല്ലാം സോഷ്യല്‍മീഡിയകളില്‍ തരംഗമാകാറുണ്ട്. എന്നാല്‍ ഏറെ നാളുകളായി ഇത്തരം പോസ്റ്റുകളൊന്നുംതന്നെ ജിഷിന്‍ ഭാഗത്തുനിന്നും ഇല്ല എന്നത് ആരാധകരുടെ ചോദ്യങ്ങളിലേക്ക് വഴി തെളിക്കുകയായിരുന്നു. 'കന്യാദാനം എന്ന പരമ്പരയിലാണ് ജിഷിന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. പരമ്പരയുമായി മാത്രം ബന്ധമുള്ള പോസ്റ്റുകളാണ് ജിഷിന്‍ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. അതും ആരാധകരില്‍ സംശയം ഉണ്ടാക്കുന്നുണ്ട്. വരദ പങ്കുവയ്ക്കുന്ന വീഡിയോയ്ക്കും, ഓണ്‍ലൈനിന് നല്‍കുന്ന അഭിമുഖങ്ങള്‍ക്കുമെല്ലാം ജിഷിനും വരദയും തമ്മില്‍ തെറ്റിലാണോ എന്ന തരത്തില്‍ കമന്റുകളും വന്നു. ഇതിനാണ് ഇപ്പോള്‍ വരദ മറുപടിയുമായി എത്തിയിരിക്കുന്നത്. ഒരാളുടെ വ്യക്തിജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്നത് തെറ്റാണ് എന്നാണ് വരദയുടെ പ്രതികരണം.

 'ഇത്തരം വാര്‍ത്തകളോട് എനിക്കൊന്നും പറയാനില്ല.. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതെല്ലാം ഞാനും കാണുന്നുണ്ട്. ഞാന്‍ പ്രതികരിക്കുന്നില്ലെന്നുമാത്രം. ഒരാളുടെ പേഴ്‌സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നത് തെറ്റാണ്. ഒളിഞ്ഞ് നോക്കിയതിനുശേഷം അറിയാന്‍ വയ്യാത്ത കാര്യം എഴുതുന്നത് അതിലേറെ തെറ്റാണ്. സംഗതി ശരിയോ, തെറ്റോ ആയിക്കൊള്ളട്ടെ, അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.' മിനിസ്‌ക്രീന്‍ താരമായ അനുവിന്റെ യൂട്യൂബ് ചാനലില്‍ അഭിമുഖത്തിനെത്തിയ വരദ, ജിഷിനുമൊന്നിച്ച് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി പറഞ്ഞത് ഇങ്ങനെയാണ്.

വരദ പറഞ്ഞതിനോട് യോജിച്ച് ഒരു വിഭാഗം ആരാധകരവും താരത്തിന് പിന്തുണയുമായി സാമൂഹ്യമാധ്യമത്തില്‍ രംഗത്ത് എത്തിക്കഴിഞ്ഞു.

Read More : ശിവകാര്‍ത്തികേയനും കമല്‍ഹാസനും പിന്നാലെ ധനുഷ്, 'തിരുച്ചിദ്രമ്പല'വും 100 കോടി ക്ലബില്‍