സ്ത്രീകള്‍ പ്രത്യേകിച്ചും നടിമാര്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവെക്കുമ്പോള്‍ പലപ്പോഴും വസ്ത്രത്തെക്കുറിച്ചും പോസിനെക്കുറിച്ചും മോശം കമന്‍റുണ്ടാകാറുണ്ട്. ചിലര്‍ അതിന് തക്ക മറുപടി നല്‍കി മോശം കമന്‍റ് ഇട്ടവരുടെ വായടിപ്പിക്കും. ചിലരെങ്കിലും ചിത്രവും ഡിലീറ്റ് ചെയ്ത് സൈബര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കും. 

ഏറ്റവും ഒടുവിലായി ഹാപ്പി വെഡ്ഡിങ്ങിലൂടെ മലയാള സിനിമയിലെത്തിയ നടി ദൃശ്യ രഘുനാഥ് പങ്കുവെച്ച ചിത്രത്തിന് താഴെ സദാചാരം പഠിപ്പിക്കാനെത്തിയിരിക്കുകയാണ് ഒരു കൂട്ടം ആള്‍ക്കാര്‍. എന്തിനാണ് പെങ്ങളെ സ്വയം നാണം കെടുന്നത് എന്ന ചോദ്യവുമായെത്തിയ ആള്‍ക്ക് വായടപ്പിക്കുന്ന മറുപടിയാണ് ദൃശ്യ നല്‍കിയത്.

വേണ്ടതെല്ലാം മറച്ചിട്ടുണ്ട്. മുലകള്‍  സ്വാഭാവികമാണ്. അത് തനിക്ക് മുറിച്ച് കളയാന്‍ പറ്റില്ലെന്നുമായിരുന്നു ദൃശ്യയുടെ മറുപടി. ദൃശ്യയുടെ മറുപടിയെ അഭിനന്ദിച്ചും നിരവധി പേര്‍ കമന്‍റ് ചെയ്തിട്ടുണ്ട്. 

 

 
 
 
 
 
 
 
 
 
 
 
 
 

🧜🏻‍♀️🕶

A post shared by HUMAN🥀 (@drishya__raghunath) on May 26, 2019 at 9:30am PDT