ഹരുകി മുറകാമി എഴുതിയ ഡ്രൈവ് മൈ കാര്‍ എന്ന ചെറുകഥയാണ്  'ഡ്രൈവ് മൈ കാറിന്' ആധാരം.

94-ാമത് ഓസ്കറിൽ(Oscars 2022) മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി ' ഡ്രൈവ് മൈ കാർ'. ഹമാഗുച്ചിയാണ് ചിത്രത്തിന്റം സംവിധാനം. ഇത്തവണത്തെ ഓസ്കാർ അപേഡേഷനുകളിൽ ഏറ്റവും കൂടുതൽ തവണ ഉയർന്നു കേട്ട ചിത്രം കൂടിയാണ് ഡ്രൈവ് മൈ കാർ. മികച്ച സിനിമക്ക് പുറമെ സംവിധാനം, അവലംബിത തിരക്കഥ എന്നീവിഭാഗങ്ങളിലാണ് ചിത്രത്തിന് നോമിനേഷൻ ലഭിച്ചത്. 

ക്രിയാത്മകതയും ലൈംഗികതയും പ്രണയവും മനസ്സിലാക്കലും അതിജീവനവുമെല്ലാമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു ചെറുകഥയെ സിനിമാസങ്കേതത്തിന്റെ പാളത്തിലേറ്റി ഭാവനയുടെ ചിറകുനൽകി ആലോചനയുടെ ഇന്ധനം നൽകി ഹമാഗുച്ചി നടത്തുന്ന യാത്രയാണ് സിനിമ. 

ഹരുകി മുറകാമി എഴുതിയ ഡ്രൈവ് മൈ കാര്‍ എന്ന ചെറുകഥയാണ് 'ഡ്രൈവ് മൈ കാറിന്' ആധാരം. മെൻ വിത്തൌട്ട് വുമണ്‍ എന്ന ചെറുകഥാസമാഹരത്തിലേതാണ് ഡ്രൈവ് മൈ കാര്‍ എന്ന കഥ. മെൻ വിത്തൌട്ട് വുമണ്‍ എന്ന കഥാസമാഹാരത്തിലെ തന്നെ ഷെഹറസാഡ്, കിനോ എന്നീ കഥകളും ഡ്രൈവ് മൈ കാര്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്. ഡ്രൈവ് മൈ കാര്‍ സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ 2021 കാൻസ് ഫിലിം ഫെസ്റ്റിവലിലായിരുന്നു.

അതേസമയം, മികച്ച സഹനടനുള്ള പുരസ്കാരം ട്രോയ് കോട്സർ സ്വന്തമാക്കി.'കോഡ'യിലെ അഭിനയത്തിനാണ് ട്രോയ് പുരസ്കാരത്തിന് അർഹനായത്. ഓസ്കർ പുരസ്‌കാരങ്ങൾക്ക് ആദ്യമായി നോമിനേറ്റ് ചെയ്യപ്പെട്ട ബധിരനായ അഭിനേതാവ് കൂടിയാണ് ട്രോയ് കോട്സർ. 'എൻകാന്റോ' ആണ് മികച്ച അനിമേഷൻ ചിത്രം. ജാരെഡ് ബുഷും ബൈറോൺ ഹോവാർഡും ചേർന്നാണ് സംവിധാനം. എൻകാന്റോ എന്ന മറഞ്ഞിരിക്കുന്ന സ്ഥലത്ത് താമസിക്കുന്ന മാഡ്രിഗൽസ് എന്ന അസാധാരണ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്.

Scroll to load tweet…

മികച്ച അനിമേഷൻ ഷോർട് ഫിലിം ആയി ആൽബർട്ടോ മിയേൽഗോ, ലിയോ സാൻഷെ എന്നിവരുടെ 'ദി വിൻഡ്ഷീൽഡ് വൈപ്പർ' തിരഞ്ഞെടുക്കപ്പെട്ടു. ഡോക്യുമെന്ററി ഷോർട്ടിനുള്ള ഓസ്കർ ബെൻ പ്രൗഡ്ഫൂട്ടിന്റെ 'ദി ക്വീൻ ഓഫ് ബാസ്കറ്റ്ബോളിന്' ലഭിച്ചു. ഓസ്കർ നേട്ടത്തിൽ ഡ്യൂൺ ആണ് മുന്നിൽ നിൽക്കുന്ന ചിത്രം നിലവിൽ ആറ് അവാർഡുകളാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച സംഗീതം (ഒറിജിനല്‍), മികച്ച സൗണ്ട്, മികച്ച ചിത്രസംയോജനം, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച ഛായാഗ്രഹണം, മികച്ച വിഷ്വല്‍ എഫക്ട് എന്നിവയ്ക്കാണ് ചിത്രത്തിന് ഓസ്‍കറുകൾ ലഭിച്ചത്.

Oscars 2022 live updates : ട്രോയ് കോട്‍സര്‍ മികച്ച സഹനടൻ, മികച്ച സഹനടിക്കുള്ള ഓസ്‍കര്‍ അരിയാനോ ഡബാനോ