സംവിധായകൻ പവൻ സദിനേനിക്കൊപ്പമുള്ള ദുൽഖറിന്റെ പുതിയ തെലുങ്ക് ചിത്രം ആകാശം ലോ ഒക്ക താര ഹൈദരാബാദിൽ പൂജയോടെ ആരംഭിച്ചു.
ഹൈദരാബാദ്: സംവിധായകൻ പവൻ സദിനേനിക്കൊപ്പമുള്ള ദുല്‍ഖറിന്‍റെ പുതിയ ചിത്രം പൂജയോടെ ഹൈദരാബാദില്‍ ആരംഭിച്ചു. കഴിഞ്ഞ വർഷം ദുല്‍ഖറിന്‍റെ ജന്മദിനത്തോടനുബന്ധിച്ച്, ആകാശം ലോ ഒക്ക താരയുടെ ടൈറ്റില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫെബ്രുവരി 2ന് ചിത്രത്തിന്‍റെ പൂജ നടന്നത്.
ചടങ്ങിൻ്റെ നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു ചിത്രത്തിൽ, ദുൽഖർ സൽമാൻ സിനിമയുടെ ഔദ്യോഗിക ലോഞ്ച് ചെയ്യുന്നതും പൂജയില്‍ പങ്കെടുക്കുന്നതും കാണാം. പരമ്പരാഗത തെലുങ്ക് വേഷത്തില്‍ പടത്തിന്‍റെ അണിയറ ടീമിനൊപ്പം ദുല്‍ഖര്‍ ക്യാമറകൾക്ക് പോസ് ചെയ്തു.
നിർമ്മാതാക്കൾ എക്‌സിൽ പൂജയുടെ ചിത്രങ്ങള്‍ പങ്കിട്ടിട്ടുണ്ട്. നിർമ്മാതാക്കളായ അശ്വിനി ദത്തിനും അല്ലു അരവിന്ദിനുമൊപ്പം ദുൽഖർ പോസ് ചെയ്യുന്നത് കാണാം. അല്ലു അരവിന്ദിന്‍റെ ഗീത ആര്‍ട്സ് ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളികളാണ്. സന്ദീപ് ഗുണ്ണം, രമ്യ ഗുണ്ണം എന്നിവരാണ് നിര്‍മ്മാതാക്കള്‍.
2013 ല്‍ ഇറങ്ങിയ പ്രേമ ഇഷ്ക് കാതല്‍ മുതല്‍ 2021 ല്‍ ഇറങ്ങിയ സേനപതി വരെ നാല് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ആകാശം ലോ ഒക്ക താരയുടെ സംവിധായകന്‍ പവൻ സദിനേനി. ഇദ്ദേഹം മൂന്നോളം വെബ് സീരിസുകളും ഒരുക്കിയിട്ടുണ്ട്.
സാത്വിക വീരവല്ലി നായികയായി ആകാശം ലോ ഒക്ക താര എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാക്കി അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിശദാംശങ്ങൾ പിന്നീട് അറിയിക്കും.
കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം മലയാളത്തില്‍ ചിത്രങ്ങള്‍ ഒന്നും ചെയ്തിട്ടില്ലാത്ത ദുല്‍ഖര്‍ വീണ്ടും തെലുങ്ക് ചിത്രത്തിന്‍റെ തിരക്കിലായത് എന്തായാലും മലയാളി പ്രേക്ഷകര്‍ക്ക് അല്‍പ്പം നിരാശ നല്‍കിയിട്ടുണ്ട്.
ആസിഫ്..രേഖാചിത്രത്തിലൂടെ ഞങ്ങളെ നിങ്ങളുടെ കാഴ്ചക്കാരാക്കി; പുകഴ്ത്തി ദുൽഖർ സൽമാൻ
ദുല്‍ഖറിന്റെ ബോഡിഗാര്‍ഡിന് മാംഗല്യം; നേരിട്ടെത്തി വധൂവരന്മാര്‍ക്ക് ആശംസ നേര്‍ന്ന് താരം
