96 ലക്ഷം ആളുകൾ കണ്ടു കഴിഞ്ഞ ടീസർ ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തു നിലകൊള്ളുന്നു.

ദുൽഖർ സൽമാന്റേതായി സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കിം​ഗ് ഓഫ് കൊത്ത'. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് എല്ലാം തന്നെ കാഴ്ചക്കാരും ഏറെയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ടീസർ തരംഗമായതിനു പിന്നാലെ മുൻ റെക്കോർഡുകൾ പഴങ്കഥ ആക്കി മാറ്റുകയാണ് ദുൽഖർ സൽമാൻ. 

ടീസർ റിലീസ് ചെയ്തു 12 മണിക്കൂറിനുള്ളിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഒരു ദിവസത്തിനുള്ളിൽ യൂട്യൂബിൽ കാഴ്ചക്കാരായെത്തിയ സിനിമയുടെ ടീസര്‍ എന്ന റെക്കോർഡ് ബ്രേക്ക് ചെയ്തു. തുടക്കത്തിൽ ടീസറിലൂടെ ഒരു സ്പാർക് നൽകിയ ടീം ഗംഭീര പ്രൊമോഷൻ പരിപാടികൾക്കാണ് തുടക്കം നൽകിയിരിക്കുന്നത്. 96 ലക്ഷം ആളുകൾ കണ്ടു കഴിഞ്ഞ ടീസർ ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തു നിലകൊള്ളുന്നു.

സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷബീർ കല്ലറക്കൽ,പ്രസന്ന, ഐശ്വര്യാ ലക്ഷ്മി, നൈലാ ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ,വാടാ ചെന്നൈ ശരൺ, അനിഖ സുരേന്ദ്രൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓണത്തിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്‌.

'കാണുന്നവർക്ക് ഇതൊരു സാധാരണ കാർ, പക്ഷേ എനിക്കിത് സ്വപ്നസാഫല്യം'; സന്തോഷവുമായി സൂര്യ മേനോൻ

ഛായാഗ്രഹണം : നിമീഷ് രവി, സംഗീത സംവിധാനം : ജേക്സ് ബിജോയ് ,ഷാൻ റഹ്മാൻ, ആക്ഷൻ: രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ, സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, വിതരണം : വെഫേറർ ഫിലിംസ്, പി ആർ ഓ പ്രതീഷ് ശേഖർ.

King of Kotha Official Teaser | Dulquer Salmaan | Abhilash Joshiy | Jakes Bejoy