ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് 1344-ാം നമ്പര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. റണ്‍വെയില്‍ നിന്ന് തെന്നിമാറി 30 അടിയോളം താഴ്ചയിലേക്കു വീണ വിമാനം രണ്ടായി പിളരുകയായിരുന്നു. 

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍ പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. "എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലുണ്ടായിരുന്ന ഓരോരുത്തരുടെയും സുരക്ഷയ്ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു. ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ മാത്രമാണ് ചുറ്റും", ദുല്‍ഖര്‍ ട്വിറ്ററില്‍ കുറിച്ചു.

Scroll to load tweet…

അതേസമയം അപകടത്തില്‍ പെട്ടവരുടെ ബന്ധുക്കള്‍ക്ക് അന്വേഷണങ്ങള്‍ക്കായി അധികൃതര്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പരാണ് പൃഥ്വിരാജ് ട്വീറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. 0495 2376901 എന്ന, കോഴിക്കോട് ജില്ലാ കളക്ടര്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പരാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. 

Scroll to load tweet…

പൈലറ്റിന്‍റെ മരണത്തിന് ഇടയാക്കിയ അപകടം അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സംഭവം ട്വിറ്ററിലും ട്രെന്‍ഡിംഗ് ആയി. ഒരു മണിക്കൂറിനുള്ളില്‍ ഇരുപതിനായിരത്തിലധികം ട്വീറ്റുകളാണ് #AirIndia എന്ന ഹാഷ് ടാഗില്‍ എത്തിയത്. ദിഷ പതാനി, രണ്‍ദീപ് ഹൂദ തുടങ്ങി ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍ നടുക്കവും ഖേദവും പ്രകടിപ്പിച്ചിട്ടുണ്ട്. 

Scroll to load tweet…

ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് 1344-ാം നമ്പര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. റണ്‍വെയില്‍ നിന്ന് തെന്നിമാറി 30 അടിയോളം താഴ്ചയിലേക്കു വീണ വിമാനം രണ്ടായി പിളരുകയായിരുന്നു. പൈലറ്റിന് പുറമെ കോഴിക്കോട് സ്വദേശികളായ രണ്ട് യാത്രികരും മരണപ്പെട്ടിട്ടുള്ളതായാണ് ഈ വാര്‍ത്ത നല്‍കുമ്പോഴുള്ള വിവരം. 167 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.