ദുല്‍ഖര്‍ ഒരിടവേളയ്‍ക്ക് ശേഷം വേഷമിടുന്ന മലയാള ചിത്രമാണിത്.

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഐ ആം ഗെയിം. രണ്ട് വര്‍ഷത്തോളം മലയാളത്തില്‍ നിന്ന് വിട്ടുനിന്ന ദുല്‍ഖറിന്റെ ഏറ്റവും വലിയ ചിത്രം ആയിരിക്കും ഐ.ആം ഗെയിം. ആര്‍.ഡി.എക്‌സ് എന്ന ബ്ലോക്ക്ബസ്റ്ററൊരുക്കിയ നഹാസ് ഹിദായത്താണ് ചിത്രത്തിന്റെ സംവിധായകന്‍. ഇന്ത്യയിലെ തന്നെ ഏറ്റവും ഡിമാൻഡ് ഉള്ള സ്റ്റണ്ട് മാസ്റ്റേഴ്സ് ആയ അൻബറിവ് ടീമിന്റെ കൂടെ ജോയിൻ ചെയ്‌തു

നഹാസ്,അൻബറിവ്, ജിംഷി ഖാലിദ് എന്നിവർ അടങ്ങുന്ന ഫോട്ടോ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്ത് വിട്ടാണ് ഇക്കാര്യം അറിയിച്ചത് കെജിഎഫ് 1,2, വിക്രം,സലാർ,കൽക്കി, നഹാസിന്റെ തന്നെ ആർ ഡി.എക്സ് എന്നിങ്ങനെ ഒട്ടനവധി ഹിറ്റുകളാണ് ഇവർ നമുക്കായി സമ്മാനിച്ചിട്ടുള്ളത് വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ദുല്‍ഖറിനൊപ്പം ആന്റണി വര്‍ഗീസ് പെപ്പെയും ഐ ആം ഗെയിമില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് താരങ്ങളായ മിഷ്‌കിന്‍, കതിര്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഈ വര്‍ഷം ഷൂട്ട് പൂര്‍ത്തിയാകുമെന്നും 2026 ജനുവരി റിലീസായി ചിത്രം എത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഫാന്റസി, ഗെയിം ത്രില്ലര്‍, ആക്ഷന്‍ ജോണറിൽ ആണ് ഐ ആം ഗെയിം ഒരുങ്ങുന്നത്.

കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖറിന്‍റേതായി മലയാളത്തില്‍ എത്തുന്ന സിനിമയാണ് ഇത്. നവാഗതനായ അഭിലാഷ് ജോഷിയുടെ സംവിധാനത്തില്‍ വലിയ പ്രീ റിലീസ് ഹൈപ്പോടെ 2023 ഓഗസ്റ്റില്‍ റിലീസ് ചെയ്യപ്പട്ട ചിത്രം പക്ഷേ പ്രേക്ഷക പ്രീതി നേടുന്നതില്‍ പരാജയപ്പെട്ടു. കൊത്തയ്ക്ക് ശേഷം മറുഭാഷകളില്‍ വലിയ വിജയങ്ങളുടെ ഭാഗമായിരുന്നെങ്കിലും മലയാളത്തിലേക്ക് ദുല്‍ഖര്‍ എത്തിയിരുന്നില്ല. ഈ കാലയളവില്‍ ലക്കി ഭാസ്കര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ദുല്‍ഖര്‍ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം നേടിയിരുന്നു. പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം കല്‍ക്കി 2898 എഡിയില്‍ ഒരു പ്രധാന കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിച്ചിരുന്നു. ഐ ആം ഗെയിം കൂടാതെ തമിഴില്‍ നിന്ന് കാന്ത എന്ന ചിത്രവും തെലുങ്കില്‍ നിന്ന് ആകാശം ലോ ഒക താര എന്ന ചിത്രവും ദുല്‍ഖറിന്‍റേതായി വരാനുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക