ദുല്‍ഖറിന്റെ 'കിംഗ് ഓഫ് കൊത്ത' ട്രെയിലര്‍ പുറത്ത്.
ദുല്‍ഖര്‍ ആരാധകര്‍ക്ക് ഇനി ആവേശക്കാലം. 'കിംഗ് ഓഫ് കൊത്ത' ആവേശക്കാഴ്‍ചയാകുമെന്ന് ഉറപ്പ്. മാസ് ആക്ഷൻ പ്രേക്ഷകരെ മുന്നില്‍ക്കണ്ടു തന്നെ ഒരുക്കിയതാണ് 'കിംഗ് ഓഫ് കൊത്ത' എന്ന് വ്യക്തമാക്കി ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നു. ദുല്‍ഖര്‍ നിറഞ്ഞുനില്‍ക്കുകയാണ് ചിത്രത്തിന്റെ ട്രെയിലറില്‍.
ദുൽഖറിന്റെ കരിയറിലെ വലിയ മലയാള ചിത്രമായ 'കിംഗ് ഓഫ് കൊത്ത' ഓണത്തിന് പ്രേക്ഷകർക്കുള്ള വിഷ്വൽ ട്രീറ്റ് ആണെന്ന കാര്യമുറപ്പാണ്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് 'കിംഗ് ഓഫ് കൊത്ത' ഒരുക്കുന്നത്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മ്യൂസിക് സോണി മ്യൂസിക് സ്വന്തമാക്കിയിരിക്കുന്നു.
അഭിലാഷ് എൻ ചന്ദ്രനാണ് തിരക്കഥ. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്ന് 'കിംഗ് ഓഫ് കൊത്ത' നിർമിക്കുന്നു. പ്രധാന ലൊക്കേഷൻ കരൈക്കുടി ആണ്. ശ്യാം ശശിധരനാണ് ചിത്രത്തിന്റെ എഡിറ്റര്‍.
ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, 'വടചെന്നൈ' ശരൺ, ഐശ്വര്യാ ലക്ഷ്‍മി, നൈല ഉഷ, ശാന്തി കൃഷ്‍ണ, അനിഖാ സുരേന്ദ്രൻ എന്നിവരും ഓണം റിലീസായി പ്രദര്‍ശനത്തിനെത്താനിരിക്കുന്ന ദുല്‍ഖര്‍ ചിത്രം 'കിംഗ് ഓഫ് കൊത്ത'യില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജേക്സ് ബിജോയ്‍യും ഷാൻ റഹ്‍മാനുമാണ് സംഗീതം. ദുല്‍ഖര്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ മേക്കപ്പ് റോണെക്സ് സേവ്യർ. സംഘട്ടനം രാജശേഖർ, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, കൊറിയോഗ്രാഫി ഷെറീഫ്, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. സ്റ്റിൽ ഷുഹൈബ് എസ് ബി കെ, പിആർഒ പ്രതീഷ് ശേഖർ എന്നിവരുമാണ് ദുല്‍ഖറിന്റെ 'കിംഗ് ഓഫ് കൊത്ത'യുടെ മറ്റ് പ്രവര്‍ത്തകര്‍.
Read More: എങ്ങനെയുണ്ട് രജനികാന്തിന്റെയും മോഹൻലാലിന്റെയും 'ജയിലര്‍', ആദ്യ പ്രതികരണങ്ങള്‍
