ഒക്ടോബർ 26 മുതൽ എല്ലാ ശനി, ഞായർ ദിവസങ്ങളിലും ഷോ കാണാനാവും

പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് പുതിയ ഗെയിം ഷോയുമായി ഏഷ്യാനെറ്റ്. ഗെസ്സിംഗ് ഗെയിം ഷോയ്ക്ക് പേരിട്ടിരിക്കുന്നത് എങ്കിലേ എന്നോട് പറ എന്നാണ്. രണ്ട് ഉത്തരങ്ങള്‍ മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പറയാനാവുക. ഒന്നുകില്‍ യെസ്, അല്ലെങ്കില്‍ നോ. മൂന്ന് റൗണ്ടുകളിലായി മൂന്ന് മത്സരാർഥികൾ തമ്മിൽ മത്സരം നടക്കും. ഓരോ റൗണ്ടിനും പ്രത്യേക വെല്ലുവിളികൾ ഉണ്ടായിരിക്കും. ഓരോ റൗണ്ടിന്‍റെയും അവസാനത്തിൽ, കുറഞ്ഞ പോയിന്റുള്ള അതിഥി പുറത്ത് പോവുകയും അവസാന മത്സരാർഥി വലിയ സമ്മാനത്തിനായി മത്സരിക്കുകയും ചെയ്യും.

ചലച്ചിത്ര താരങ്ങളും ബിഗ് ബോസ് മുന്‍ മത്സരാര്‍ഥികളുമായ ശ്വേത മേനോനും സാബുമോന്‍ അബ്ദുസമദുമാണ് ഈ ഷോയുടെ അവതാരകർ. ആദ്യ എപ്പിസോഡുകളിൽ പ്രശസ്ത ചലച്ചിത്ര താരങ്ങളായ സുരഭി ലക്ഷ്മി, മിയ, പ്രയാഗ മാർട്ടിൻ, ടിനി ടോം, ഗായത്രി സുരേഷ്, പ്രശാന്ത്, കോട്ടയം നസീർ, അസീസ്, നോബി എന്നിവർ പങ്കെടുക്കും. ഒക്ടോബർ 26 മുതൽ എല്ലാ ശനി, ഞായർ ദിവസങ്ങളിലും രാത്രി 9 മണിക്ക് ഏഷ്യാനെറ്റില്‍ ഷോ സംപ്രേഷണം ചെയ്യും.

ALSO READ : 'നിൻ മിഴിയിൽ': ‘ഓശാന’യിലെ ആദ്യഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം