ദീപിക പദുക്കോണ്‍ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. എങ്ങനെയാണ് ദീപിക പദുക്കോണ്‍ കഥാപാത്രമായത് എന്ന് വ്യക്തമാക്കുന്ന മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടു. ദീപികയുടെ മേയ്‍ക്ക് അപ്പിന്റെ വീഡിയോ ആണ് പുറത്തുവിട്ടത്.

മേഘ്‍ന ഗുല്‍സാര്‍ ആണ് ഛപാക് സംവിധാനം ചെയ്‍തത്. ദീപിക കഥാപാത്രമാകാൻ നടത്തിയ കഠിന ശ്രമങ്ങളൊക്കെ വീഡിയോയില്‍ കാണാനാകും. മണിക്കൂറോളമാണ് ദീപിക മേയ്‍ക്ക് അപ്പിനായി ചിലവഴിച്ചത്.  ദീപികയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷമായി മാറുകയാണ് ഛപാക്കിലെ മാല്‍തി എന്ന കഥാപാത്രം. തിയേറ്ററിലും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.