സത്യൻ അന്തിക്കാട് രണ്ട് സിനിമകളാണ് ഫഹദിനെ നായകനാക്കി സംവിധാനം ചെയ്‍തത്. ഒരു ഇന്ത്യൻ പ്രണയകഥ, ഞാൻ പ്രകാശൻ എന്നീ ചിത്രങ്ങളില്‍ ഫഹദിന് കോമഡി രംഗങ്ങളുമുള്ള കഥാപാത്രമായിരുന്നു. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. കോമഡിക്ക് സാധ്യതയുള്ള മറ്റൊരു സിനിമയില്‍ കൂടി ഫഹദ് നായകനാകുന്നുവെന്നാണ് പുതിയ വാര്‍ത്ത. ചിത്രം സംവിധാനം ചെയ്യുന്നത് ആകട്ടെ സത്യൻ അന്തിക്കാടിന്റെ മകൻ അഖില്‍ സത്യനും.

കോമഡിക്ക് ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് ഫഹദിന് ചിത്രത്തിലുള്ളത്. മുംബൈ, കേരളം എന്നിവയാണ് ലൊക്കേഷൻ. ഒരു  പെണ്‍കുട്ടിയും ഒരു പ്രായമായ സ്‍ത്രീയും എങ്ങനെയോ ഫഹദിന്റെ കഥാപാത്രത്തിന്റെ ഭാഗമാകുന്നു. അതാണ് സിനിമയുടെ പ്രധാന പ്രമേയമായി വരുന്നത്. അതുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് സിനിമയുടെ കഥാ സഞ്ചാരം എന്നാണ് വാര്‍ത്ത. ധ്വനി രാജേഷ്, വിജി വെങ്കിടേഷ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ശരണ്‍ വേലായുധനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.