പുഷ്പയിലൂടെ തെലുങ്കിൽ വലിയ ആരാധകവൃന്ദത്തെ നേടിയ ഫഹദ് ഫാസിൽ തന്‍റെ പുതിയ തെലുങ്ക് ചിത്രത്തിന്‍റെ ചിത്രീകരണത്തിലാണ്.
പുഷ്പ ഫ്രാഞ്ചൈസിയിലെ രണ്ട് ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമാപ്രേമികളില്‍ വലിയ ഫാന്‍ ഫോളോവിംഗ് സ്വന്തമാക്കിയ താരമാണ് ഫഹദ് ഫാസില്‍. അല്ലു അര്‍ജുന് കരിയറില്‍ ഏറ്റവും വലിയ വിജയം നേടിക്കൊടുത്ത ചിത്രം അദ്ദേഹത്തിന്‍റെ ആദ്യത്തെ പാന്‍ ഇന്ത്യന്‍ ഹിറ്റുമായിരുന്നു. ഭാഷാഭേദമന്യെ ചിത്രം വന്‍ റീച്ച് ആണ് നേടിയത്. ചിത്രത്തിലെ പ്രതിനായകനായ എസ് പി ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ഫഹദിനെ സംബന്ധിച്ച് അത്രത്തോളം വലിയ സ്വീകാര്യതയും നേടിക്കൊടുത്തിരുന്നു. അദ്ദേഹത്തിന്‍റേതായി അടുത്ത് തിയറ്ററുകളില്‍ എത്തുന്നതും ഒരു തെലുങ്ക് ചിത്രമാണ്. ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ എന്ന ചിത്രമാണ് അത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ഫഹദിന്‍റെ വീഡിയോ വൈറല്‍ ആവുകയാണ്.
ഫഹദ് ഹൈദരാബാദില്‍
രാജമൗലി അവതരിപ്പിക്കുന്ന ചിത്രം അദ്ദേഹത്തിന്‍റെ മകന്‍ കാര്‍ത്തികേയയും ബാഹുബലി നിര്‍മ്മാതാക്കളായ ഷോബു യര്‍ലഗഡ്ഡയും പ്രസാദ് ഡെവിനേനിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഫാന്‍റസി അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശശാങ്ക് യെലെറ്റിയാണ്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ ആരംഭിച്ചിട്ടുണ്ട്. ഫാന്‍റസി അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രം 2026 അവസാനമായിരിക്കും തിയറ്ററുകളില്‍ എത്തുക. ലൊക്കേഷനില്‍ ഫഹദ് ഉണ്ടെന്നറിഞ്ഞ് വലിയ ആരാധകവൃന്ദമാണ് അദ്ദേഹത്തെ കാണാനായി എത്തിയത്. തുടര്‍ന്ന് അണിയറക്കാര്‍ ചിത്രീകരണത്തിന് ചെറിയ ഇടവേള എടുത്തു. ഒപ്പം ഫഹദ് ആരാധകരെ കാണാനായി നേരിട്ട് എത്തുകയും ചെയ്തു. ഇതിന്‍റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. ഫഹദിനൊപ്പം നിര്‍മ്മാതാവ് കാര്‍ത്തികേയയും ഉണ്ടായിരുന്നു.
അതേസമയം രാജമൗലി അവതരിപ്പിക്കുന്ന മറ്റൊരു ചിത്രത്തിലും ഫഹദ് നായകനാവുന്നുണ്ട്. ഓക്സിജന്‍ എന്നാണ് രണ്ടാമത്തെ ചിത്രത്തിന്‍റെ പേര്. സിദ്ധാർത്ഥ് നാദെല്ലയാണ് ഓക്സിജന്‍റെ സംവിധായകന്‍. ഓക്സിജന്‍ ഒരു ത്രില്ലര്‍ ചിത്രമാണ് എന്ന സൂചനയാണ് നേരത്തെ എത്തിയ പോസ്റ്റര്‍ നല്‍കിയത്. മാസ്ക് ധരിച്ച ഫഹദ് ആണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ഫഹദിന്‍റെ മുഖത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ കാണിക്കുന്ന മാപ്പും ചിത്രീകരിച്ചിരുന്നു. അതേസമയം വന്‍ ഹിറ്റായ ഒരു തെലുങ്ക് ചിത്രത്തില്‍ തെലുങ്ക് താരം ബാലകൃഷ്ണയുടെ ഡയലോഗാണ് ഡോണ്ട് ട്രബിൾ ദ ട്രബിൾ. ഇത് പിന്നീട് പലപ്പോഴും ട്രോളായും മറ്റും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. 2024 മാര്‍ച്ചിലാണ് ഈ രണ്ട് ചിത്രങ്ങളും പ്രഖ്യാപിക്കപ്പെട്ടത്.



