Asianet News MalayalamAsianet News Malayalam

ഇത് ഫഹദ് തന്നെയോ? അമ്പരപ്പിക്കുന്ന മേക്കോവറുമായി താരം; 'മാലികി'ന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍

  • 'മാലികി'ന് വേണ്ടിയുള്ള ഫഹദിന്‍റെ പുതിയ ലുക്ക് വൈറലാകുന്നു. 
  • 20 കിലോയോളം ഭാരമാണ് ഹഫദ് കുറച്ചത്.
Fahadh Faasils makeover in malik
Author
Kochi, First Published Jan 7, 2020, 5:26 PM IST

കൊച്ചി: കഥാപാത്രത്തിന് വേണ്ടി എന്ത് റിസ്കും എറ്റെടുക്കാന്‍ തയ്യാറാകുന്ന നടനാണ് ഹഫദ് ഫാസില്‍. അഭിനയിക്കുന്ന ഓരോ വേഷത്തിലൂടെയും വിസ്മയിപ്പിക്കുന്ന ഫഹദിന്‍റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'മാലിക്' എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഫഹദിന്‍റെ രൂപമാറ്റം. 

ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരമാണ് ഹഫദ് കുറച്ചത്. ഫഹദിന്‍റെ ലൊക്കേഷനിലെ ചിത്രങ്ങള്‍ വൈറലാകുകയാണ്. പല കാലഘട്ടങ്ങളുടെ കഥ പറയുന്ന 'മാലികി'ല്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ഫഹദ് എത്തുന്നത്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ബജറ്റ് 25 കോടിയാണ്. വിഷുവിനാണ് പ്രദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. ഫഹദിന്‍റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ട്രാന്‍സ്', 'മാലിക്' എന്നീ ചിത്രങ്ങളാണ് പുതുവര്‍ഷത്തില്‍ പുറത്തിറങ്ങാനിരിക്കുന്നത്. 

Fahadh Faasils makeover in malik

Read More: നടിയും അവതാരകയുമായ മീര അനിൽ വിവാഹിതയാകുന്നു; വിവാഹ നിശ്ചയ വീഡിയോ കാണാം

Follow Us:
Download App:
  • android
  • ios