അരുന്ധതിയുടെ തലയ്ക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. തലച്ചോറിൽ രക്തം കട്ട പിടിച്ചിട്ടുണ്ട്. ആരോഗ്യനിലയിൽ മാറ്റമില്ലാതെ ആയതോടെ നടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയത്.
തിരുവനന്തപുരം: വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന നടി അരുന്ധതിയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ സുമനസുകളുടെ സഹായം തേടി കുടുംബം. നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അരുന്ധതിയുടെ ജീവിൻ നിലനിർത്തുന്നത്. ദിവസവും രണ്ട് ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്ക് വേണ്ടി വരുന്നത്. ഇതിനോടകം തന്നെ അരുന്ധതിക്കായി ലക്ഷങ്ങൾ കുടുംബം ചെലവാക്കി കഴിഞ്ഞു. മുന്നോട്ടുള്ള ചെലവ് പ്രതിസന്ധിയിൽ ആയതോടെ സഹായം അഭ്യർത്ഥിച്ച് കുടുംബം രംഗത്ത് എത്തിയിരിക്കുക ആയിരുന്നു.
മാർച്ച് 14നാണ് അരുന്ധതി നായർക്ക് അപകടം പറ്റിയത്. ബൈക്കിൽ പോകവെ കോവളം ഭാഗത്ത് വച്ച് അപകടം സംഭവിക്കുക ആയിരുന്നു. യുട്യൂബ് ചാനലിനായി ഷൂട്ടിങ്ങിന് പോയി തിരിച്ച് സഹോദരനൊപ്പം വരവെ ആയിരുന്നു അപകടം. ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. പരിക്കേറ്റ ഇരുവരും ഒരുമണിക്കൂറോളം റോഡിൽ കിടന്നു. ഇതിനിടെ എത്തിയ യാത്രക്കാരൻ അവരെ ആശപത്രിയിൽ എത്തിക്കുക ആയിരുന്നു.
അരുന്ധതിയുടെ തലയ്ക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. തലച്ചോറിൽ രക്തം കട്ട പിടിച്ചിട്ടുണ്ട്. ആരോഗ്യനിലയിൽ മാറ്റമില്ലാതെ ആയതോടെ നടിയെ വെന്റിലേറ്ററിലേക്ക് മാറ്റുക ആയിരുന്നു. ദിവസവും രണ്ട് ലക്ഷത്തോളം ആണ് ആശുപത്രി ചെലവ് വരുന്നത്. ഇതിനോടകം 40 ലക്ഷം രൂപ ചെലവാക്കി കഴിഞ്ഞുവെന്ന് അരുന്ധതിയുടെ സഹോദരി ആരതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 90 ദിവസം കഴിയാതെ ഒന്നും പറയാൻ പറ്റില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
വാഹനാപകടത്തിൽ നടി അരുന്ധതിക്ക് ഗുരുതര പരിക്ക്; സഹായം അഭ്യർഥിച്ച് ഗോപിക അനിൽ
ARATHY A.M.
FEDERAL BANK PATTOOR BRANCH
A/C N0: 21610200003623
IFSC CODE: FDRL0002161
Arathy A M
Federal Bank Pattoor Branch
A/C NUMBER: 21610200003623
IFSC CODE: FDRL0002161
