Asianet News MalayalamAsianet News Malayalam

അബി വി നാദം ഇനി മലയാളത്തിൽ; അതും സുരേഷ് ഗോപിയുടെ 'വരാഹ'ത്തിൽ, സംഗീതം രാഹുൽ രാജ്

മുംബൈ ആസ്ഥാനമായിട്ടുള്ള മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സിനിമയാണ്  സുരേഷ് ഗോപിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രം.

famous singer abby v sing a song in suresh gopi movie varaham
Author
First Published Jul 7, 2024, 10:40 PM IST

ന്ത്യൻ 2വിലെ ഹിറ്റ് പാട്ടിന് ശേഷം അബി വി മലയാളത്തിലേക്ക്. സുരേഷ്‌ ഗോപിയുടെ 257മത്തെ  ചിത്രമായ വരാഹത്തിന് വേണ്ടിയാണ് അബി വി ആദ്യമായി മലയാളത്തിൽ പാടുന്നത്. രാഹുൽ രാജാണ് സംഗീതം ഒരുക്കുന്നത്. വരികൾ ഒരുക്കിയത് ബി.കെ ഹരിനാരായണൻ ആണ്. സെമി ക്ലാസിക്കൽ ഫ്യൂഷൻ പാട്ടാണ് വരാഹത്തിനായി അബി വി പാടിയിരിക്കുന്നത്.

കുറഞ്ഞ സമയം കൊണ്ട് തന്നെ പ്രേക്ഷകർ സ്വീകരിച്ച ശബ്ദമാണ് അബി വിയുടേത്. ഒരു ഇന്റർവ്യൂവിന് ഇടയിൽ കർണാട്ടിക്കിലെയും ഹിന്ദുസ്ഥാനിയിലെയും 73 രാഗങ്ങൾ അടിക്കടി പാടി പ്രേക്ഷകരെ ഞെട്ടിച്ച ആളാണ് അബി. തൃശ്ശൂരിൽ വേരുകളുള്ള ആരാധകർ ഏറെയുള്ള അബി വിയുടെ ആദ്യ മലയാള ഗാനത്തിനായി എന്തായാലും കാത്തിരിക്കാം. ചിത്രത്തിൽ നാല് പാട്ടുകളാണുള്ളത്.

സുരേഷ് ഗോപി, സൂരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് ​​മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് "വരാഹം". മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ്‌പടിയൂർ എന്റർടൈൻമെന്റ്‌സുമായി സഹകരിച്ച് വിനീത് ജെയിൻ, സഞ്ജയ്പടിയൂർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

നവ്യനായർ, പ്രാചിതെഹ്ലൻ, ഇന്ദ്രൻസ്, സാദിഖ്, ശ്രീജിത്ത്‌ രവി, ജയൻ ചേർത്തല, സന്തോഷ്‌ കീഴാറ്റൂർ,ജയകൃഷ്ണൻ, സരയു മോഹൻ, ഷാജു ശ്രീധരർ, മാസ്റ്റർ ശ്രീപത് യാൻ, സ്റ്റെല്ല സന്തോഷ്‌, അനിത നായർ, മഞ്ജുഷ, ജ്യോതി പ്രകാശ്, കേശവ് സുഭാഷ് ഗോപി, കൗഷിക് എം വി, മാസ്റ്റർ നന്ദഗോപൻ, മാസ്റ്റർ ക്രിസ്റ്റോഫർ ആഞ്ചേലോ, മാസ്റ്റർ ശ്രീരാഗ്, ബേബി ശിവാനി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

famous singer abby v sing a song in suresh gopi movie varaham

മുംബൈ ആസ്ഥാനമായിട്ടുള്ള മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സിനിമയാണ്  സുരേഷ് ഗോപിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രം. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ ആദ്യമായി നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. "കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ"എന്ന ചിത്രത്തിനു ശേഷം സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

തിയറ്ററുകൾ ചേസിങ്ങുകളും വെടിയൊച്ചകളും കൊണ്ട് മുഖരിതമാകും; വിടാമുയർച്ചി സെക്കന്റ് ലുക്ക് എത്തി

ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, തിരക്കഥ സംഭാഷണം മനു സി കുമാർ, കഥ-ജിത്തു കെ ജയൻ, മനു സി കുമാർ, എഡിറ്റർ-മൻസൂർ മുത്തുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജാസിംഗ്, കൃഷ്ണ കുമാർ, ലൈൻ പ്രൊഡ്യൂസർ-ആര്യൻ സന്തോഷ്, ആർട്ട്-സുനിൽ കെ ജോർജ്ജ്, വസ്ത്രാലങ്കാരം- നിസാർ റഹ്മത്ത്, മേക്കപ്പ്- റോണക്സ് സേവ്യർ, ലിറിക്സ് ഹരിനാരായണൻ, സൗണ്ട് ഡിസൈൻ എം ആർ. രാജാകൃഷ്ണൻ  പ്രോമോ കട്ട്സ് ഡോൺമാക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ- പൗലോസ് കുറുമറ്റം, ബിനു മുരളി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അഭിലാഷ് പൈങ്ങോട്, പി ആർ ഓ മഞ്ജു ഗോപിനാഥ്  സ്റ്റിൽസ്-നവീൻ മുരളി ഡിസൈൻ-ഓൾഡ്‌ മോങ്ക്സ് തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios