റൂബിക്സ് ക്യൂബുകൾ ഉപയോ​ഗിച്ച് മമ്മൂട്ടിയുടെ ചിത്രം തയ്യാറാക്കിയ കുഞ്ഞാരാധകന്റെ വീഡിയോയാണ് വൈറലാകുന്നത്.

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്‍റെ അഭിനയ ചക്രവർത്തി മമ്മൂട്ടിക്ക്(Mammootty) ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ്. പ്രിയതാരം സിനിമാ ക്യാമറക്ക് മുന്നിൽ എത്തിയിട്ട് അമ്പത് വർഷങ്ങളും പിന്നിട്ടു കഴിഞ്ഞു. മമ്മൂട്ടിയുടെ വിവിധ പ്രായത്തിലുള്ള വിവിധ മേഖലകളിലുള്ള ആരാധകരുടെ വീഡിയോകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

റൂബിക്സ് ക്യൂബുകൾ ഉപയോ​ഗിച്ച് മമ്മൂട്ടിയുടെ ചിത്രം തയ്യാറാക്കിയ കുഞ്ഞാരാധകന്റെ വീഡിയോയാണ് വൈറലാകുന്നത്. കൃഷ്‌ണീൽ അനിൽ എന്ന കുട്ടിയാണ് ചിത്രത്തിന് പിന്നിൽ. വീഡിയോ ശ്രദ്ധയിൽപ്പെട്ട മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യുകയും കൃഷ്‌ണീലിന് നന്ദി അറിയിക്കുകയും ചെയ്തു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി രം​ഗത്തെത്തിയത്. 

'ആ കുഞ്ഞിന് കിട്ടിയ ഏറ്റവും വലിയ നിമിഷമാണല്ലോ ഇക്കയുടെ പോസ്റ്റ്‌.... എന്നും എന്നും ഓർമ്മിക്കാൻ..... കൊച്ചു കുഞ്ഞിന് പോലും സപ്പോർട്ട് കൊടുക്കുന്ന നമ്മുടെ കൊച്ചു പയ്യൻ.... പിള്ളേരുടെ മനസ്സ് തന്നെ', എന്നാണ് ഒരു ആരാധകന്റെ കമന്റ്. എന്തായാലും നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ റൂബിക്സ് ക്യൂബിൽ തെളിഞ്ഞ മമ്മൂട്ടി വൈറലായി കഴിഞ്ഞു.