ഫര്‍ഹാൻ അക്തറിന് കരിയറില്‍ മികച്ച അഭിപ്രായം നേടിക്കൊടുത്ത സിനിമയാണ് ഭാഗ് മില്‍ഖാ ഭാഗ്. ഇന്ത്യയുടെ പറക്കും സിംഗായ മില്‍ഖ സിംഗായിട്ടായിരുന്നു ഫര്‍ഹാൻ സിംഗ് ചിത്രത്തില്‍ വേഷമിട്ടത്. പുതിയൊരു സ്‍പോര്‍ട‍്സ് സിനിമയുമായി ഫര്‍ഹാൻ അക്തര്‍ എത്തുകയാണ്. അതും ഭാഗ് മില്‍ഖാ ഭാഗ് ഒരുക്കിയ രാകേഷ് ഓംപ്രകാശ് മെഹ്‍റയുടെ സംവിധാനത്തില്‍. തൂഫാൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റര്‍ ഫര്‍ഹാൻ അക്തര്‍ പുറത്തുവിട്ടു.

ഒരു ബോക്സറുടെ കഥയാണ് ചിത്രം പറയുന്നത്. ഇഷാ തല്‍വറാണ് നായിക. ചിത്രത്തില്‍ തകര്‍പ്പൻ വേഷത്തിലാണ് ഫര്‍ഹാൻ എത്തുന്നത്. വീണ്ടും ഒരു കായിക സിനിമയുമായി ഫര്‍ഹാൻ എത്തുമ്പോള്‍ ആരാധകരും ആകാംക്ഷയിലാണ്.