വേഗത്തില്‍ 50 കോടി നേടിയ മലയാള ചിത്രങ്ങള്‍.

സമീപ വര്‍ഷങ്ങള്‍ മലയാളത്തില്‍ നിന്നുള്ള സിനിമകള്‍ക്ക് നല്ല കാലമാണ്. മികച്ച ഉള്ളടക്കമുള്ള സിനിമകളാണ് മലയാളത്തില്‍ നിന്ന് തിയറ്ററുകളിലേക്ക് എത്തുന്നത്. അവയില്‍ ചിലത് വൻ വിജയങ്ങളാകുന്നു. അത്തരത്തില്‍ ഏറ്റവും ഒടുവില്‍ വിജയത്തിലേക്ക് കുതിക്കുന്നത് മമ്മൂട്ടി പ്രതിനായകനായ കളങ്കാവല്‍ ആണ്. കളങ്കാവല്‍ ആഗോള ബോക്സ് ഓഫീസില്‍ 50 കോടിയിലധികം നേടിയിരിക്കുകയാണ്. അഞ്ച് ദിവസം കൊണ്ടാണ് 50 കോടിയിലേക്ക് കളങ്കാവല്‍ എത്തിയിരിക്കുന്നത്. ഏറ്റവും വേഗത്തില്‍ 50 കോടിയില്‍ എത്തിയ മലയാള സിനിമകള്‍ ഏതെന്ന് നോക്കാം.

1. എമ്പുരാൻ: ഒരു ദിവസം 

2. തുടരും: മൂന്ന് ദിവസം 

3.ലോക: നാല് ദിവസം 

4. ആടുജീവിതം: നാല് ദിവസം 

5. ലൂസിഫര്‍: നാല് ദിവസം 

6. കളങ്കാവല്‍: അഞ്ച് ദിവസം 

7. ഭീഷ്‍മപര്‍വം: അഞ്ച് ദിവസം 

8. കുറുപ്പ്: അഞ്ച് ദിവസം 

9. ടര്‍ബോ: ആറ് ദിവസം 

10.ആവേശം: ആറ് ദിവസം 

11.ഗുരുവായൂര്‍ അമ്പലനടയില്‍: ആറ് ദിവസം 

12.ഡീയസ് ഈറെ: ആറ് ദിവസം

മമ്മൂട്ടി കമ്പനിയുടെ കളങ്കാവല്‍

നവാഗതനായ ജിതിൻ കെ ജോസ് ആണ് കളങ്കാവലിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന് രണ്ട് മണിക്കൂറും 19 മിനിറ്റും മൂന്ന് സെക്കൻഡുമാണ് ദൈര്‍ഘ്യം. ആദ്യ പകുതി 58 മിനിറ്റും 34 സെക്കൻഡുമാകുമ്പോള്‍ ചിത്രത്തിന്റെ രണ്ടാം പകുതി ഒരു മണിക്കൂറും 20 മിനിറ്റും 29 സെക്കൻഡുമാണ്.മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫെറർ ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നു. ജിഷ്‍ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.

ദുൽഖർ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ - വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ - കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ - എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ - ഡിക്സൻ പി ജോ, വിഎഫ്എക്സ് - വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് - സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ - ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആന്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്‍ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക