സിനിമയെ തകർക്കുന്ന റിവ്യൂ ബോംബിങ് അനുവദിക്കില്ലെന്ന് ഫിലിം ചേംബർ പ്രസിഡന്റ് അനിൽ കെ തോമസ്. 

റിവ്യൂ ബോംബിങ് അതിർത്തി ലംഘിക്കുന്നതായി ഫിലിം ചേമ്പർ പ്രസിഡന്റ് അനിൽ കെ തോമസ്. സിനിമയിലുള്ളവരെ മോശമായി ചിത്രീകരിക്കുന്നുവെന്നും നിയമനടപടി സ്വീകരിക്കുമെന്നും അനിൽ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകും സിനിമയെ തകർക്കുന്ന റിവ്യൂ അനുവദിക്കില്ലെന്നും അനിൽ കെ തോമസ് പറയുന്നു. അശ്വന്ത്‌ കോക്ക് സിനിമയെയും സിനിമ പ്രവർത്തകരെയും മോശമായി ചിത്രീകരിക്കുന്നുവെന്നും അശ്വന്ത് കോക്കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സൈബർ പൊലീസിന് പരാതി നൽകുമെന്നും അനിൽ കെ തോമസ് കൂട്ടിച്ചേർത്തു.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ കുറച്ച ദിവസങ്ങളിലായി മാധവ് സുരേഷ് പ്രധാന വേഷത്തിലെത്തിയ അങ്കം അട്ടഹാസം എന്ന ചിത്രവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ രൂപപ്പെട്ടിരുന്നു. യൂട്യൂബർ അശ്വന്ത് കോക്ക് സിനിമയ്‌ക്കെതിരെ നെഗറ്റിവ് റിവ്യൂ പറയാതിരിക്കാനായി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു സിനിമയുടെ നിർമ്മാതാവും മാധവ് സുരേഷും ആരോപിച്ചത്.

എന്നാൽ ഇതെല്ലാം നിഷേധിച്ചുകൊണ്ടും തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ടുകൊണ്ടും മാധവ് സുരേഷിനെതിരെ അശ്വന്ത് കോക്ക് രംഗത്തെത്തിയിരുന്നു. വളരെ രൂക്ഷമായ ഭാഷയിലായിരുന്നു അശ്വന്ത് കോക്കിന്റെ പ്രതികരണം. ഷൈൻ ടോം ചാക്കോ, മാധവ് സുരേഷ്, സൈജു കുറുപ്പ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് അങ്കം അട്ടഹാസം.

YouTube video player