നിരവധി പേരാണ് ജൂഡ് ആന്‍റണിയുടെ പോസ്റ്റിന് താഴെ കമന്‍റുകളുമായി രംഗത്തെത്തിയത്. 

രുപിടി മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. സമൂഹമാധ്യമങ്ങളിൽ സജീവമായ സംവിധായകൻ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ തന്റേതായ നിലപാടുകൾ മറയില്ലാതെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അദ്ദേഹം പങ്കുവച്ച ഓണാശംസയാണ് എല്ലാവരുടെയും ശ്രദ്ധകവരുന്നത്. 

വ്യത്യസ്തനായാണ് ജൂഡ് ഓണം ആശംസിച്ചിരിക്കുന്നത്."ഓണം. മാവേലി. പൂക്കളം. മതേതരത്വം. ഇതിലൊക്കെ വിശ്വാസമുള്ളവർക്ക് ഓണാശംസകൾ. അല്ലാത്തവർക്ക് സ്നേഹം നിറഞ്ഞ ഗെറ്റ് വെൽ സൂൺ (വേഗം സുഖം പ്രാപിക്കട്ടെ) ആശംസകൾ."എന്നായിരുന്നു ജൂഡിന്റെ വാക്കുകൾ. 

സാറാസ് എന്ന ചിത്രമാണ് ജൂഡ് ആന്‍റണിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. സണ്ണി വെയ്നും അന്നബെന്നും ആയിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona