മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. മലയാളവും കടന്ന് മഹാനടിയിലൂടെ രാജ്യത്തെ മികച്ച നടിയായി മാറി കീര്‍ത്തി സുരേഷ്. കീര്‍ത്തി സുരേഷിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. മഹേഷ് ബാബുവിന്റെ സിനിമയില്‍ കീര്‍ത്തി സുരേഷ് നായികയാകുന്നുണ്ട്. മഹേഷ് ബാബു തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് ആദ്യമായി കീര്‍ത്തി സുരേഷും മനസ് തുറന്നിരിക്കുന്നു.

സര്‍ക്കാരു വാരി പാട്ടയിലാണ് കീര്‍ത്തി സുരേഷ് നായികയാകുന്നത്. ഇത് നിങ്ങളുടെ ഓര്‍മികപെടുന്ന സിനിമയായി മാറ്റാനാകുമെന്ന് ഉറപ്പുണ്ട് മഹേഷ് ബാബു കീര്‍ത്തി സുരേഷിനോട് പറഞ്ഞത്.  ഇരട്ടവേഷത്തിലാണ് മഹേഷ് ബാബു ചിത്രത്തില്‍ അഭിനയിക്കുന്നത്. വളരെ ആവേശത്തിലാണ് താൻ എന്നാണ് സിനിമയെ കുറിച്ച് കീര്‍ത്തി സുരേഷ് പറയുന്നത്. കൂടുതല്‍ കാര്യങ്ങള്‍ കുറച്ച് കഴിഞ്ഞേ വെളിപ്പെടുത്താനാകു. അടുത്തവര്‍ഷം മാത്രമാണ് സിനിമയില്‍ ജോയിൻ ചെയ്യുകയെന്നുമാണ് കീര്‍ത്തി സുരേഷ് പറയുന്നത്. ഇതാദ്യമായിട്ടാണ് സര്‍ക്കാരു വാരി പാട്ടയെ കുറിച്ച് കീര്‍ത്തി സുരേഷ് ഔദ്യോഗികമായി സംസാരിക്കുന്നത്. പരശുറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ് എസ് തമൻ ആണ് സംഗീത സംവിധായകൻ. പി എസ് വിനോദ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മാര്‍ത്താണ്ഡ് കെ വെങ്കടേഷ് ആണ് എഡിറ്റര്‍.

സര്‍ക്കാരു വാരി പേട ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ്.

നാഗേഷ് കുകുനൂറിന്റെ ഗുഡ് ലക്ക് സഖി എന്ന ചിത്രത്തിലും കീര്‍ത്തി സുരേഷ് നായികയാകുന്നുണ്ട്.