പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ പടത്തിന്‍റെ ഷൂട്ടിംഗ് ഈ വര്‍ഷം ആരംഭിക്കും. മ്യൂസിക്കും ​ഡ്രാമയും ആക്ഷനും എല്ലാം കോർത്തിണക്കിയ എന്റർടെയ്നറായിക്കും ചിത്രം. ആശീര്‍ വാദ് സിനിമാസ് നിര്‍മിക്കുന്ന 39-ാമത് ചിത്രം കൂടിയാണിത്.

ഴിഞ്ഞ കുറേ നാളായി മലയാള സിനിമാസ്വാദകരും മോഹൻലാൽ ആരാധകരും കാത്തിരിക്കുന്ന പ്രിയദർശൻ ചിത്രം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. സിനിമയുടെ ചിത്രീകരണം ഈ വർഷം ആരംഭിക്കും. മോഹൻലാൽ- പ്രിയദർശൻ- ആന്റണി പെരുമ്പാവൂർ- സഹനിർമാതാവ് ബിനു ജോർജ് അലക്‌സാണ്ടർ എന്നിവർ ഒന്നിച്ചുള്ള വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

മ്യൂസിക്കും ​ഡ്രാമയും ആക്ഷനും എല്ലാം കോർത്തിണക്കിയ എന്റർടെയ്നറായിക്കും ചിത്രം. ആദ്യത്തെ സിനിമയിൽ അഭിനയിച്ച അതേ നായകൻ നൂറാമത്തെ സിനിമയിൽ അഭിനയിക്കുന്നു എന്നുള്ളത് ലോക സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാണെന്ന് പ്രിയദർശൻ പറഞ്ഞു. ഇതാർക്കും തിരുത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശീര്‍ വാദ് സിനിമാസ് നിര്‍മിക്കുന്ന 39-ാമത് ചിത്രം കൂടിയാണിത്. 

പ്രിയദര്‍ശന്‍ പറഞ്ഞത്

100മത്തെ എന്‍റെ സിനിമ എന്നതിലുള്ള സുഖമല്ല, ആദ്യത്തെ സിനിമയിലഭിനയിച്ച അതേ നായകന്‍ 100-ാമത്തെ സിനിമയിലും അഭിനയിക്കുന്നു എന്നുള്ളത് ലോക സിനിമാ ചരിത്രത്തിലാദ്യമാണ്. അതിന്‍റെ സുഖം എന്തെന്നാല്‍, ഈ റെക്കോര്‍ഡ് ഒരുകാലത്തും തിരുത്തി എഴുതിപ്പെടാന്‍ പോകുന്നില്ല. ആ റെക്കോര്‍ഡ് കൂടിയാണ് സിനിമ ചെയ്യുന്നത്. സിനിമ നല്ലതോ ചീത്തയോ അത് ജനങ്ങള്‍ തീരുമാനിക്കട്ടെ. ഈ സിനിമ എന്താണെന്ന് അറിയാന്‍ അവര്‍ക്ക് ആഗ്രഹമുണ്ടാവും. നല്ലൊരു എന്‍റര്‍ടെയ്നറായിരിക്കും. മ്യൂസിക് ആന്‍റ് ഡ്രാമ. പിന്നെ ആക്ഷന്‍. ആക്ഷന്‍ ഇല്ലാതിരിക്കാന്‍ പറ്റില്ലല്ലോ. മോഹന്‍ലാല്‍ സിനിമയില്‍ ആക്ഷന്‍ എല്ലാവരും പ്രതീക്ഷിക്കും. എല്ലാവര്‍ക്കും ദഹിക്കുന്നൊരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. ബാക്കി ഈശ്വരന്‍റെ കയ്യില്‍.

മോഹന്‍ലാലിന്‍റെ വാക്കുകള്‍

ഒരു സുഹൃത്തും നടനും എന്ന നിലയില്‍ ഞാന്‍ വളരെയധികം അനുഗ്രഹീതനാണ്. പ്രിയന്‍ തുടങ്ങിയ സിനിമയിലും 100-ാമത്തെ സിനിമയിലും ഞാനാണ് നായകന്‍. ഇനി എഴുതാന്‍ പോകുന്ന ചില കഥകളിലെ നായകനും ഞാനാണ്. വളരെയധികം സന്തോഷം. ഈശ്വരാനുഗ്രഹം. സിനിമയുടെ ഗുണഗണങ്ങളൊക്കെ പിന്നീട് പറയാം. നല്ലൊരു സിനിമയായി മാറട്ടെ. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming