ഛാവയുടെ പ്രദര്‍ശനത്തിനിടെ തിയറ്ററില്‍ തീപിടുത്തം.

വിക്കി കൗശല്‍ നായകനായി വന്ന ചിത്രമാണ് ഛാവ. സിനിമയുടെ പ്രദര്‍ശനത്തിനിടെ ദില്ലിയിലെ ഒരു തിയറ്ററില്‍ തീപിടുത്തം ഉണ്ടായി. തിയറ്ററില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ദില്ലി സിറ്റി മാളിലെ പി വി ആര്‍ തിയറ്ററിലാണ് തീ പിടുത്തം ഉണ്ടായത്. ഇന്നലെ വൈകിട്ട് 5.40നറെ ഷോയ്ക്കിടെയാണ് തീപിടുത്തം ഉണ്ടായത്.

മള്‍ടിപ്ലക്സിലെ ഷോര്‍ട് സര്‍ക്യൂട്ട് കാരണമാണ് തിയറ്ററില്‍ തീപിടുത്തം ഉണ്ടായത്. തിയറ്ററിലെ സ്‍ക്രീനിന്റെ മുകള്‍വശത്താണ് തീപിടിത്തമുണ്ടായത്. നിമിഷങ്ങള്‍ക്കുള്ളില്‍ തീ അണയ്‍ക്കാൻ സാധിച്ചു. ആര്‍ക്കും പരുക്കില്ല എന്നാണ് റിപ്പോര്‍ട്ട്.

Scroll to load tweet…

ബോളിവുഡിനെ കരകയറ്റുന്ന പ്രകടനമാണ് ഛാവ തിയറ്ററില്‍ കാഴ്‍ചവയ്‍ക്കുന്നത്. വിക്കി കൗശലിന്റെ ഛാവ 450 കോടിയില്‍ അധികം നേടിയിട്ടുണ്ട്. ആദ്യദിനം ആഗോളതലത്തിൽ 50.05 കോടി ​ഗ്രോസ് ആയിരുന്നു ഛാവ നേടിയത്. ഒന്നാം ദിനത്തിൽ നിന്നും കൂടുതൽ കളക്ഷനാണ് ഒൻപതാം ദിനം ചിത്രം നേടിയത്. 59.03 കോടിയാണ് ഒൻപതാം ദിനം മാത്രം ചിത്രം നേടിയിരിക്കുന്നതെന്നാണ് കണക്ക്. അങ്ങനെ ആകെ മൊത്തം 405.49 കോടിയാണ് ഛാവ ഇതുവരെ നേടിയിരിക്കുന്നത്. ഇതോടെ അജയ് ദേവ​ഗൺ ചിത്രം സിങ്കം എ​ഗെയ്ൻ എന്ന ചിത്രത്തെ ഛാവ മറികടന്നു. 402.26 കോടിയാണ് സിങ്കത്തിന്റെ ആ​കെ കളക്ഷൻ.

സിങ്കം എ​ഗെയ്ന് ഒപ്പം പതിനൊന്ന് ഹിന്ദി ചിത്രങ്ങളുടെ കളക്ഷനും ഛാവ മറികടന്നു. ഫൈറ്റർ (354.70 കോടി), തൻഹാജി: ദി അൺസങ് വാരിയർ (364.81 കോടി), ബാജിറാവു മസ്താനി (367 കോടി), കബീർ സിംഗ് (368.32 കോടി), ക്രിഷ് 3 (374 കോടി), കിക്ക് (377 കോടി), ഹാപ്പി ന്യൂ ഇയർ (385 കോടി), സിംബലെ (385 കോടി), സിംബലെ 39 കോടി), 3.90 കോടി 3 ഇഡിയറ്റ്‌സ് (395 കോടി), പ്രേം രത്തൻ ധന് പായോ (399 കോടി) എന്നിവയാണ് ആ ചിത്രങ്ങൾ.

Read More: എമ്പുരാൻ കണ്ടു തീര്‍ന്നയുടൻ തിയറ്റര്‍ വിടരുത്, അതിനൊരു കാരണമുണ്ട്!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക