തമിഴ്‍നാട് മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം പ്രമേയമാകുന്ന സിനിമയാണ് തലൈവി. ചിത്രത്തില്‍ എം ജി രാമചന്ദ്രനായി അഭിനിയിക്കുന്നത് അരവിന്ദ് സ്വാമിയാണ്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.  എം ജി രാമചന്ദ്രനായിട്ടുള്ള അരവിന്ദ് സ്വാമിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഫസ്റ്റ് ലുക്കിന്റെ ടീസറും പുറത്തുവിട്ടിട്ടുണ്ട്.

എ എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എംജിആറായിട്ടുള്ള അരവിന്ദ് സ്വാമിയുടെ ലുക്ക് കണ്ട് അമ്പരന്നു നില്‍ക്കുകയാണ് ആരാധകര്‍. അത്രയ്‍ക്കും സാമ്യമാണ് അരവിന്ദ് സ്വാമിക്ക് എംജിആറുമായി ഉള്ളത്. ടീസറിലും അത് വ്യക്തമാണ്.  1977ലാണ് എം ജി രാമചന്ദ്രൻ ആദ്യമായി തമിഴ്‍നാട് മുഖ്യമന്ത്രിയാകുന്നത്.