ആമി എന്ന ചിത്രത്തിനു ശേഷം കമല്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ' പ്രണയമീനുകളുടെ കടല്‍'. ലക്ഷദ്വീപ് കേന്ദ്രമാക്കി നിര്‍മിക്കുന്ന ചിത്രത്തില്‍ വിനായകനാണ് നായകൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ ഫഹദ് ഫാസിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്.

ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴി നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് കമലും ജോണ്‍ പോളും ചേര്‍ന്നാണ്. 31 വര്‍ഷത്തിന് ശേഷം കമലും ജോണ്‍പോളും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.  ദിലീഷ് പോത്തന്‍, ഗബ്രി ജോസ്, റിധി കുമാര്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നേരത്തേ പുറത്തുവന്ന ചിത്രത്തിന്റെ ടീസറിന്  മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.